കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിത മതിലിന് ബദൽ; ആചാര സംരക്ഷണത്തിന് അയ്യപ്പജ്യോതി, പ്രതീക്ഷിച്ചതിനുമപ്പുറം പങ്കാളിത്തമെന്ന് ബിജെപി

Google Oneindia Malayalam News

ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ ഉടന്‍ അയ്യപ്പജ്യോതി തെളിയിച്ചു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആശയം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു ബദലായാണ് വിശ്വാസവും ആചാരവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ശബരിമല പ്രക്ഷോഭം നയിക്കുന്ന ശബരിമല കര്‍മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചിരിക്കുന്നത്.

<strong>വീണ്ടും രാഹുല്‍!!! 15 പേര്‍ പ്രാണവായുവിന് കേഴുമ്പോള്‍ മോദി ക്യാമറയ്ക്ക് പോസ് ചെയ്യുന്നു</strong>വീണ്ടും രാഹുല്‍!!! 15 പേര്‍ പ്രാണവായുവിന് കേഴുമ്പോള്‍ മോദി ക്യാമറയ്ക്ക് പോസ് ചെയ്യുന്നു

അഞ്ചു മണിയോടെ ആരംഭിക്കുന്ന ഉദ്ഘാടനപ്രസംഗത്തിനു ശേഷം എള്ളുതിരി കത്തിച്ചാണ് പ്രവര്‍ത്തകര്‍ അയ്യപ്പ ജ്യോതി തെളിയിച്ചത്. ബിജെപി, ശബരിമല കർമ്മ സമിതി നേതാക്കൾക്ക് പുറമെ പിഎസ്​സി മുൻ ചെയർമാൻ ഡോ. കെ എസ് രാധാകൃഷ്ണൻ, മുൻ ഡിജിപി ടിപി സെൻകുമാർ, മുൻ വനിതാ കമ്മീഷൻ അംഗം ജെ പ്രമീളാ ദേവി, സുരേഷ് ഗോപി എംപി, സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല, നടനും കലാകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ, പ്രൊഫസർ എൻ സരസു, ഫാദർ ജോസ് പാലപ്പുറം, സംവിധായകൻ അലി അക്ബർ തുടങ്ങിയ പ്രമുഖർ അയ്യപ്പ ജ്യോതിയുടെ ഭാഗമായി.

ayyappajyothi

പതിനൊന്ന് സംസ്ഥാനങ്ങളിലായി മൂവായിരത്തിലധികം കേന്ദ്രങ്ങളിലും, രാജ്യതലസ്ഥാനത്തും അയ്യപ്പ ജ്യോതി തെളിയിച്ചു. ഇതിന് പുറമേ വിദേശ രാജ്യങ്ങലിലും അയ്യപ്പജ്യോതി തെളിയിക്കുന്നുണ്ടെന്ന് നേരത്തെ ശബരിമല കർമ്മ സമിതി വ്യക്തമാക്കിയിരുന്നു. ആര്‍ എസ് എസ്-ബി ജെ പി-സംഘപരിവാര്‍ സംഘടനകളോടു സഹകരിക്കുന്ന പ്രമുഖരും അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു. തിരുവനന്തപുരം കളയിക്കാവിള മുതല്‍ കാസാര്‍കോട് ഹൊസങ്കിടി വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുന്നത്.

ayyappajyothi

കളിയിക്കാ വിളിൽ അയ്യപ്പ്ജ്യോതി പരിപാടിക്ക് എംപിയും നടനുമായ സുരേഷ് ഗോപി നേതൃത്വം നൽകി. ആറ്റിങ്ങലിൽ നേതൃത്വം നൽകിയത് മുൻ ഡിജിപി ടിപി സെൻകുമാർ. പന്തളത്ത് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ്മ നേതൃത്വ നൽകി. കാസർകോട് ജില്ലയിൽ കൊല്ലം തുളസി പരിപാടിയിൽ പങ്കെടുത്തു. സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ് ശ്രീധരൻ പിള്ള, ശോഭ സുരേന്ദ്രൻ, ഒ രാജഗോപാൽ, മേനക, ജലജ എന്നിവർ പങ്കെടുത്തു. ചങ്ങനാശേരിയില്‍ ജ്യോതി തെളിയിച്ചത് എന്‍എസ്എസ് ആസ്ഥാനത്തിനു മുന്നിലാണ്.

English summary
Sabarimala issue; Sabarimala Karma Samithi conducted Ayyappa Jyothi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X