ശബരിമല കര്‍മ്മ സമിതിയുടെ രഥയാത്രയും സെക്രട്ടറിയേറ്റ് മാര്‍ച്ചും റദ്ദാക്കി!
ശബരിമല സ്ത്രീപ്രവേശനത്തിനെതിരായി ശബരിമല കര്‍മ്മ സമിതി നടത്താന്‍ നിശ്ചയിച്ചിരുന്ന രഥയാത്രയും സെക്രട്ടറിയേറ്റ് മാര്‍ച്ചും റദ്ദാക്കി. സ്ത്രീപ്രവേശനത്തിന് പിന്നാലെ പ്രഖ്യാപിച്ച ഹര്‍ത്താലും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും കേസും സംഘടനയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് വിവരം.

ഈ മാസം 11 മുതല്‍ 13 വരെയാണ് കര്‍മ്മ സമിതി രഥയാത്ര നടത്താന്‍ നിശ്ചയിച്ചിരുന്നത്. 120 ഹിന്ദു സംഘടനകളെ അണിനിരത്തിയായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഹര്‍ത്താലിനെ തുടര്‍ന്നുള്ള അറസ്റ്റും പ്രവര്‍ത്തകര്‍ ഒളിവില്‍ ആയതുമെല്ലാം പരിപാടിയിലെ പങ്കാളിത്തം പ്രതിസന്ധിയില്‍ ആക്കുമെന്ന നിഗമനമാണ് തിരുമാനത്തിന് പിന്നില്‍.
അതേസമയം രഥയാത്രയ്ക്ക് പകരം സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്തുമെന്ന് കര്‍മ്മ സമിതി വ്യക്തമാക്കി. നാമജപം അടക്കമുള്ള പരിപാടികള്‍ പ്രതിഷേധ സംഗമത്തില്‍ ഉണ്ടാകും. അതേസമയം 14 ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന മകരജ്യോതി പരിപാടിയില്‍ മാറ്റമുണ്ടാകില്ലെന്ന് സമിതി വ്യക്തമാക്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications