കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സുപ്രീം കോടതിയെ സമീപിക്കുന്നു.... ശബരിമല വിധി നടപ്പാക്കാന്‍ പുതിയ നീക്കം

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിധിയില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ നേരിടാനുറച്ച് കേരള പോലീസ്. വിധി നടപ്പാക്കാനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. മൂന്ന് ദിവസത്തിനുള്ളില്‍ ഹര്‍ജി നല്‍കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ തങ്ങളെ വിധി നടപ്പാക്കുന്നതില്‍ നിന്ന് തടയുന്നുവെന്ന് പോലീസ് പറയുന്നു. അതേസമയം വിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് ഹര്‍ജിയില്‍ ഉന്നയിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിധി നടപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ദില്ലിയില്‍ ഉന്നത് പോലീസ് ഉദ്യോഗസ്ഥര്‍ നിയമ വിദഗ്ദരുമായി ഇക്കാര്യം ചര്‍ച്ച നടത്തിയിട്ടുണ്ട്.

1

അതേസമയം ശബരിമലയിലെ നടപടികളില്‍ വന്‍ വിമര്‍ശനങ്ങള്‍ പോലീസ് നേരിട്ടിരുന്നു. എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെയും ബിജെപി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതും പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനം പോലീസിന് നേരെയുണ്ടായിരുന്നു. ഭക്തരെ തടയുന്ന സമീപനമാണ് പോലീസിന്റേതെന്നും ചെറിയ കുട്ടികള്‍ക്ക് വരെ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതെല്ലാം ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ പോലീസിന്റെ വീര്യം ഇല്ലാതാക്കുന്നതാണെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ പറയുന്നു. സുപ്രീം കോടതിയുടെ വിധി അനുസരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഇനി മറിച്ച് ഏതെങ്കിലും തരത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് സുപ്രീം കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കും.

കോണ്‍ഗ്രസ് പ്രചാരണ വേദിയിലേക്ക് നഗ്മ..... പുതിയ രീതികള്‍ പരീക്ഷിച്ച് രാഹുല്‍ ഗാന്ധി!!കോണ്‍ഗ്രസ് പ്രചാരണ വേദിയിലേക്ക് നഗ്മ..... പുതിയ രീതികള്‍ പരീക്ഷിച്ച് രാഹുല്‍ ഗാന്ധി!!

കോടിയേരിക്ക് പരാജയം ഭീതി, ധൈര്യമില്ല.... എകെ സെന്ററിലായാലും സംവാദത്തിന് തയ്യാറെന്ന് ശ്രീധരന്‍പിള്ളകോടിയേരിക്ക് പരാജയം ഭീതി, ധൈര്യമില്ല.... എകെ സെന്ററിലായാലും സംവാദത്തിന് തയ്യാറെന്ന് ശ്രീധരന്‍പിള്ള

English summary
sabarimala kerala police moves to sc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X