ഇത്തവണ കാനനപാതയിലും വെളിച്ചമെത്തി, 24 മണിക്കൂറും മുടങ്ങാതെ സേവനമൊരുക്കി കെ എസ് ഇ ബി
പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിലും വെളിച്ചമെത്തിച്ച് കെ.എസ്.ഇ.ബി. ഇത്തവണ കാനനപാതയിലെ വല്യാനവട്ടം, ചെറ്യാനവട്ടം എന്നിവിടങ്ങളിലേക്ക് കവേര്‍ഡ് കണ്ടക്ടര്‍ ഉപയോഗിച്ച് ലൈന്‍ വലിച്ച് വൈദ്യുത കണക്ഷന് നല്കി. ജില്ലയില്‍ തന്നെ ആദ്യമായാണ് കവേര്‍ഡ് കണ്ടക്ടര്‍ ഉപയോഗിച്ച് വൈദ്യുതി കണക്ഷന് നല്‍കുന്നതെന്ന് അധികൃതർ അറിയിച്ചു.

സന്നിധാനം , പമ്പ എന്നീ പ്രദേശങ്ങളില്‍ നാലായിരത്തോളം തെരുവുവിളക്കുകളും സ്ഥാപിച്ചു. ഭൂരിഭാഗവും എല്‍.ഇ.ഡി ലൈറ്റുകളാണ് ഇത്തവണ സ്ഥാപിച്ചിരിക്കുന്നതെന്നും പ്രത്യേകതയാണ്. ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് ഫ്ളൂറസെന്റ് ട്യൂബുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാനനപാതയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്കും എല്‍.ഇ.ഡി വിളക്കുകകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ചോളം ജീവനക്കാരാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്ക് മുടങ്ങാതെ വൈദ്യുതിയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പത്തനംതിട്ട സര്‍ക്കിളിന് കീഴിലുള്ള റാന്നി - പെരുനാട് സെക്ഷനാണ് പമ്പയിലേയും സന്നിധാനത്തെയും ചുമതല.
ശബരിമല, പമ്പ തുടങ്ങിയ പ്രദേശങ്ങളിലെ വൈദ്യുതി സംബന്ധമായ അറ്റകുറ്റപ്പണികള്‍ ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിന് മൂന്നുമാസം മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നു. പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത് ത്രിവേണിയിലെ ഫീഡറില്‍ നിന്നാണ്. ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ (എ.ബി.സി) ഉപയോഗിച്ച് വൈദ്യുതവിതരണം നടത്തിയിരിക്കുന്നതിനാല്‍ വൈദ്യുത തടസം പൂര്‍ണമായും ഒഴിവാക്കാനായി. വന്യമൃഗങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഒഴിവാക്കി. സംസ്ഥാനത്ത് നിലവിലുള്ള പൂര്‍ണമായും കവചിതമായ ഏക വൈദ്യുതി വിതരണ സംവിധാനമാണ് ശബരിമലയിലുള്ളതെന്നും പ്രത്യേകതയാണ്. പമ്പ ത്രിവേണിയില്‍ ഒരേ സമയം മൂന്നുവാഹനങ്ങള്‍ക്ക് വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വിധം ഒരു ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനും കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ കക്കാട് സെക്ഷന്‍ കീഴിലുള്ള ഇലവുങ്കലില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ആവശ്യമായ പുതിയ ട്രാന്‍സ്ഫോര്‍മറും സ്ഥാപിച്ചതായും വകുപ്പ് അറിയിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications