കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത സ്പര്‍ദ്ധ വളര്‍ത്തി! ശബരിമല ദര്‍ശനം നടത്താതെ മടങ്ങിയ ലിബി അറസ്റ്റില്‍

  • By
Google Oneindia Malayalam News

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ചേര്‍ത്തല സ്വദേശി സിഎസ് ലിബിയെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമല വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടെന്ന പരാതിയിലാണ് ലിബിയെ അറസ്റ്റ് ചെയ്തത്.

<strong>'പപ്പു സ്ട്രൈക്ക്' ജാഗ്രത കുറവ്! ഉഡായിപ്പിന് കയ്യും കാലും വെച്ചാല്‍ ബല്‍റാം എന്നു വിളിക്കാം'</strong>'പപ്പു സ്ട്രൈക്ക്' ജാഗ്രത കുറവ്! ഉഡായിപ്പിന് കയ്യും കാലും വെച്ചാല്‍ ബല്‍റാം എന്നു വിളിക്കാം'

എറണാകുളം സെന്‍ട്രേല്‍ സ്റ്റേഷനില്‍ സുമേഷ് കൃഷ്ണ എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി.ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ ശബരിമല കയറാനെത്തിയ സ്ത്രീകളില്‍ ഒരാളായിരുന്നു ലിബി.

 ശബരിമലയിലേക്ക്

ശബരിമലയിലേക്ക്

ശബരിമലയിലേക്ക് പോകാനായി ഒക്ടോബര്‍ പതിനേഴിനാണ് നാല് പേര്‍ക്കൊപ്പം ലിബി പമ്പയില്‍ ​എത്തിയത്. എന്നാല്‍ സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് ലിബി മല കയറാനാകാതെ മടങ്ങേണ്ടി വന്നു. ഇതിന് പിന്നാലെ പിപി സുമന്‍ എഴുതിയ ലേഖലം ലിബി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

 സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

‘അയ്യപ്പന് കണ്‍ട്രോള്‍ പോകുമെന്നുറപ്പുണ്ടെങ്കില്‍ കടുക്കാ കഷായം അത്യുത്തമമെന്ന'പോസ്റ്റായിരുന്നു ലിബി പങ്കുവെച്ചത്. ലിബിയുടെ പോസ്റ്റിന് നേരേ കടുത്ത സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.

 ഏഴ് കേസുകള്‍

ഏഴ് കേസുകള്‍

ഇതിന് പിന്നാലെയാണ് ലിബിക്കെതിരെ പോലീസില്‍ പരാതി എത്തിയത്. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഏഴ് പോലീസ് സ്റ്റേഷനുകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേസ് നല്‍കിയിരുന്നു.

 ജാമ്യം ഇല്ല

ജാമ്യം ഇല്ല

രണ്ട് സ്റ്റേഷനുകളില്‍ ഉണ്ടായിരുന്ന കേസുകളില്‍ ലിബിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സുമേഷ് എറണാകുളം സെന്‍ട്രേല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ലിബിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല.

 കോടതി നിര്‍ദ്ദേശിച്ചു

കോടതി നിര്‍ദ്ദേശിച്ചു

സുമേഷിന്‍റെ പരാതിയില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ ഇവര്‍ കോടതിയെ സമീപിച്ചു.
കോടതിയില്‍ ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കോടതി പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

 സ്വാധീനിക്കും

സ്വാധീനിക്കും

അതിനിടെ ലിബി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.ലിബിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും കേസ് ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചു.

 ഒടുവില്‍ അറസ്റ്റ്

ഒടുവില്‍ അറസ്റ്റ്

കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി അറിയിച്ചു. 2018 ഒക്ടോബര്‍ 15 നും ഡിസംബര്‍ 18 നിം ഇടയില്‍ സോഷ്യല്‍ മീഡിയ വഴി ലിബി ഷെയര്‍ ചെയ്ത പോസ്റ്റുകളാണ് കേസിനാസ്പദമായത്. മത വികാരം വ്രണപ്പെടുത്തുക, മതസ്പര്‍ദ്ധ വളര്‍ത്തുക എന്നീ വകുപ്പ് പ്രകാരമാണ് ലിബിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

<strong>പ്രചരണത്തിനിടെ 'ചൗക്കിദാര്‍ സംപിത് പത്ര 'തള്ള് വീഡിയോ' ഇറക്കി.. എട്ടിന്‍റെ പണി പിന്നാലെ</strong>പ്രചരണത്തിനിടെ 'ചൗക്കിദാര്‍ സംപിത് പത്ര 'തള്ള് വീഡിയോ' ഇറക്കി.. എട്ടിന്‍റെ പണി പിന്നാലെ

<strong>വയനാട്ടില്‍ 'രാഗാ'യ്ക്ക് മാസ് എന്‍ട്രി ഒരുക്കാന്‍ കോണ്‍ഗ്രസ്! ഞെട്ടിക്കാന്‍ പ്രിയങ്ക ഗാന്ധിയും</strong>വയനാട്ടില്‍ 'രാഗാ'യ്ക്ക് മാസ് എന്‍ട്രി ഒരുക്കാന്‍ കോണ്‍ഗ്രസ്! ഞെട്ടിക്കാന്‍ പ്രിയങ്ക ഗാന്ധിയും

English summary
sabarimala libi arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X