കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല മുഖ്യതിരഞ്ഞെടുപ്പ് വിഷയമാകും.... ജനപ്രീതി ഉള്ള നേതാവ് ഉമ്മന്‍ച്ചാണ്ടി!!

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ കേരളത്തിലെ സാഹചര്യങ്ങള്‍ എങ്ങനെയാണെന്ന് വെളിപ്പെടുത്തി ഏഷ്യാനെറ്റ് എസെഡ് ഏജന്‍സി സര്‍വേ. കേരളത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്നിരുന്ന ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ മുഖ്യപ്രശ്‌നമാകുമെന്നാണ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം എല്‍ഡിഎഫിനെ ആശങ്കപ്പെടുത്തുന്ന സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെങ്കിലും ശബരിമല വിഷയം സിപിഎമ്മും എല്‍ഡിഎഫും ഒരേപോലെ ആശങ്കപ്പെടുന്ന കാര്യമാണ്. അതേസമയം ജനപ്രിയ നേതാക്കളില്‍ ഉമ്മന്‍ചാണ്ടി ഒന്നാം സ്ഥാനത്തെത്തിയത് കോണ്‍ഗ്രസിന് ഗുണകരമാണ്. ഇത്തവണ ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഇപ്പോഴും ഇടിഞ്ഞിട്ടില്ല എന്നത് കോണ്‍ഗ്രസിന് ആശ്വാസ്യകരം കൂടിയാണ്.

ശബരിമല പ്രധാനം

ശബരിമല പ്രധാനം

ശബരിമല വിഷയം പ്രധാനമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 64 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഇന്ധന വില വര്‍ധനവ് പ്രധാനവിഷയമാണെന്ന് 25 ശതമാനവും, നോട്ടുനിരോധനം 15 ശതമാനവും, മുത്തലാഖ് ആറ് ശതമാനവും രാമക്ഷേത്രം അഞ്ച് ശതമാനവും പേര്‍ പ്രധാന വിഷയമാണെന്ന് അംഗീകരിച്ചു. അതേസമയം ശബരിമല പ്രധാന പ്രശ്‌നമായി കാണുന്നതില്‍ 75 ശതമാനവും ഈഴവരാണ്. നായര്‍ വിഭാഗത്തില്‍ 63 ശതമാനം പേര്‍ ശബരിമലയെ പ്രധാന പ്രശ്‌നമായിട്ടാണ് കാണുന്നത്.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

ശബരിമലയില്‍ ബിജെപി സ്വീകരിച്ച നിലപാടിനെ സര്‍വേ തള്ളി. 57 ശതമാനം പേരും ബിജെപിയെ ഈ വിഷയത്തില്‍ പിന്തുണച്ചില്ല. അതേസമയം ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചത് വെറും 15 ശതമാനം മാത്രമാണ്. പ്രാധാന്യമേറിയ വിഷയമായി ശബരിമലയെ 51 ശതമാനം പേര്‍ കാണുന്നുവെന്ന് സര്‍വേ പറയുന്നു.

പ്രളയ കാല പ്രകടനം

പ്രളയ കാല പ്രകടനം

പ്രളയ ശേഷം കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് 47 ശതമാനം പേര്‍ വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായത്തില്‍ 55 പേര്‍ തൃപ്തി രേഖപ്പെടുത്തി. അതേസമയം കേരളത്തില്‍ അഴിമതി ഇത്തവണ വലിയ ചര്‍ച്ചയാകില്ലെന്ന് സര്‍വേ വ്യക്തമാക്കുന്നു. ശബരിമല കഴിഞ്ഞാല്‍ ഇന്ധന വിലവര്‍ധനവാണ് ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാകുക. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായേക്കാമെന്നും സര്‍വേയില്‍ അഭിപ്രായമുയര്‍ന്നു.

ജനപ്രിയനായി ഉമ്മന്‍ചാണ്ടി

ജനപ്രിയനായി ഉമ്മന്‍ചാണ്ടി

ഭരണം മാറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനപ്രീതിക്ക് ഇടിവില്ലെന്ന് സര്‍വേ വ്യക്തമാക്കുന്നത്. 24 ശതമാനം പേരും മികച്ച നേതാവായി തിരഞ്ഞെടുത്തത് ഉമ്മന്‍ ചാണ്ടിയെയാണ്. രണ്ടാം സ്ഥാനത്ത് വിഎസ് അച്യുതാനന്ദനാണ്. 21 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം സ്ഥാനത്താണ്. 18 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. രമേശ് ചെന്നിത്തലയ്ക്ക് എട്ട് ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. ബിജെപി നേതാക്കളില്‍ ആറ് ശതമാനം പിന്തുണയോടെ കെ സുരേന്ദ്രന്‍ ഒന്നാമതെത്തി. ശ്രീധരന്‍പിള്ളയ്ക്ക് അഞ്ച് ശതമാനം വോട്ടാണ് ലഭിച്ചത്.

നേട്ടം ആര്‍ക്ക്

നേട്ടം ആര്‍ക്ക്

സര്‍വേ ഫലങ്ങള്‍ യുഡിഎഫിന് അനുകൂലമെന്നാണ് വ്യക്തമാകുന്നത്. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് തെറ്റെന്ന് 54 ശതമാനം പേരാണ് പറഞ്ഞത്. എല്‍ഡിഎഫ് നിലപാട് മോശമെന്ന് 30 ശതമാനം പേരും പ്രതികരിച്ചു. യുഡിഎഫ് നിലപാട് മികച്ചതെന്ന് 26 ശതമാനം പേര്‍ പ്രതികരിച്ചു. ബിജെപിയുടെ പ്രകടനം മോശമെന്ന് 28 ശതമാനം അഭിപ്രായപ്പെട്ടു. അതേസമയം ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനം മോശമെന്ന് 31 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പ്രിയങ്കാ ഗാന്ധിയുടെ വരവ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് സര്‍വേയില്‍ അഭിപ്രായമുയര്‍ന്നു.

പ്രിയങ്ക യുപിയില്‍ ട്രെന്‍ഡ്‌സെറ്ററാവും.... മഹാസഖ്യത്തിന് മുന്നറിയിപ്പുമായി മുലായത്തിന്റെ മരുമകള്‍പ്രിയങ്ക യുപിയില്‍ ട്രെന്‍ഡ്‌സെറ്ററാവും.... മഹാസഖ്യത്തിന് മുന്നറിയിപ്പുമായി മുലായത്തിന്റെ മരുമകള്‍

English summary
sabarimala main election issue in kerala says survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X