കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നമ്പലമേട്ടില്‍ ഇന്ന്‌ മകരജ്യോതി തെളിയും

Google Oneindia Malayalam News

ശബരിമല: അയ്യപ്പ ഭക്തര്‍ കാത്തിരിക്കുന്ന മകരജ്യോതി ഇന്ന്‌ വൈകിട്ട്‌ പൊന്നമ്പലമേട്ടില്‍ തെളിയും.കൊവിഡ്‌ മാനദണ്ഡം പാലിച്ച്‌ 5000 പേര്‍ക്കാണ്‌ ജ്യോതി ദര്‍ശിക്കാനുള്ള അവസരം ഉണ്ടാവുക. നേരത്തെ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക്‌ ചെയ്‌തവരെയാണ്‌ ഇതിന്‌ അനുവദിക്കുക. സന്നിധാനത്ത്‌ മാത്രമാണ്‌ ഇത്തവണ മകരജ്യോതി ദര്‍ശിക്കാനാവൂ. പാഞ്ചാലിമേട്‌, പുല്‍മേട്‌ പരുന്തുംപാറ തുടങ്ങി സാധാരണ തീര്‍ഥാടകര്‍ തടിച്ചുകൂടാറുള്ള സ്ഥാലങ്ങളില്‍ നിന്നൊന്നും ഇത്തവണ ഭക്ത ജനങ്ങള്‍ക്ക്‌ മകര ജ്യോതി ദര്‍ശിക്കാന്‍ അവസരം ഉണ്ടാകില്ല. മരവിളക്കിനോടനുബന്ധിച്ച്‌ പന്തളത്ത്‌ നിന്ന്‌ പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്‌ച്ച വൈകിട്ടോടെ ശരംകുത്തിയിലെത്തും. അവിടെ ദേവസ്വം അധികൃതര്‍ ഘോഷയാത്ര സ്വീകരിക്കും.

പന്തളം കൊട്ടാരത്തിലെ അശുദ്ധി കാരണം ഇത്തവണ രാജപ്രപതിനിധികള്‍ ഘോഷയാത്ര അനുഗമിക്കുന്നില്ല. അുകൊണ്ട്‌ തന്നെ രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ നടക്കേണ്ട ചടങ്ങുകള്‍ ഉണ്ടാവില്ല. പെട്ടി തുറന്നുള്ള തിരുവാഭരണ ദര്‍ശനവും വഴി നീളെയുള്ള സ്വീകരണവും െൈകവിഡ്‌ കാരണം ഒഴിവാക്കിയിരുന്നു. സന്നിധാനത്ത്‌ തന്ത്രിയും മേല്‍ശാന്തിയുിം ചേര്‍ന്ന്‌ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. തുടര്‍ന്ന്‌ ദീപാരാധന. ഈ സമയത്താണ്‌ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയുക.

sabarimala

പന്തളം കൊട്ടാരത്തില്‍ നിന്ന്‌ കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട്‌ ആറരയോടുകൂടി അയ്യപ്പ സന്നിധിയില്‍ എത്തും. തിരുവാഭരണപേടകം പതിനെട്ടാം പടിക്ക്‌ മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എന്‍ വാസു. ദേവസ്വം ബോര്‍ഡ്‌ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന്‌ ഏറ്റവു വാങ്ങും. തുടര്‍ന്ന്‌ ശ്രീകോവിലിലേക്ക്‌ ആചാരപൂര്‍വം ആനയിക്കുന്ന തിരുവാഭരണ പേടകം തന്ത്രി കണ്‌ഠര്‌ രാജീവരും മേല്‍ശാന്തി വികെ ജയരാജ്‌ പോറ്റിയും ചേര്‍ന്ന്‌ ഏറ്റുവാങ്ങി അയ്യപ്പ സ്വാമിക്ക്‌ ചാര്‍ത്തും. ശേഷം 6.30ന്‌ തിരുവാഭരണം ചാര്‍ത്തിയുള്ള മാഹാദീപാരാധന. 6.40ന്‌ മകരജ്യോതി ദര്‍ശനം.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
sabarimala makarajyothi festival today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X