• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു; ദര്‍ശനപുണ്യം തേടി അയ്യപ്പഭക്തര്‍

  • By Goury Viswanathan

Newest First Oldest First
6:35 PM, 14 Jan
ദീപാരാധനയ്ക്ക് ശേഷം ശബരിമല നട തുറന്നു. പൊന്നന്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു.
6:24 PM, 14 Jan
തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി.ദീപാരാധനയ്ക്കായി ശബരിമല നട അടച്ചു.
6:20 PM, 14 Jan
മകരവിളക്ക് കാത്ത് തീര്‍ത്ഥാടകര്‍ സന്നിധാനത്ത്. തിരുവാഭരണം ചാര്‍ത്തി ദീപാരാധന അല്‍പ്പസമയത്തിനകം.
5:30 PM, 14 Jan
തീര്‍ത്ഥാടകരുടെ മടക്കയാത്രയ്ക്ക് 1300 ബസുകള്‍ ക്രമീകരിച്ചതായി കെഎസ്ആര്‍ടിസി. ഇതില്‍ 450 ബസുകള്‍ പമ്പ-നിലയ്ക്ക്ല്‍ ചെയിന്‍ സര്‍വീസ് നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബസ്സുകള്‍ പിന്‍വലിച്ചാണ് മകരവിളക്ക് സര്‍വീസിന് എത്തിച്ചത്.
4:45 PM, 14 Jan
ഹിൽടോപ്പിൽ ഇത്തവണ മകരജ്യോതി ദർശനത്തിന് അനുമതിയില്ല. ഇതിന് പകരമാണാ് താൽക്കാലിക കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്.
4:44 PM, 14 Jan
ശരംകുത്തിയിൽ എക്സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോർഡ് പ്രസിഡന്‍റും ഉൾപ്പടെയുള്ളവർ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേയ്ക്ക് കൊണ്ടുപോകും.
4:44 PM, 14 Jan
തിരുവാഭരണഘോഷയാത്ര ശബരീപീഠം പിന്നിട്ടു
4:43 PM, 14 Jan
മകരസംക്രമ അഭിഷേകത്തിനുള്ള നെയ്ത്തേങ്ങയുമായി കവടിയാർ കൊട്ടാരം പ്രതിനിധികൾ സന്നിധാനത്ത് എത്തി. വൈകിട്ട് 7.52നാണ് മകരസംക്രമ പൂജ. ഏഴു നെയ്ത്തേങ്ങകളാണ് കൊട്ടാര്തതിൽ നിന്നും കൊണ്ടുവന്നത്.
4:41 PM, 14 Jan
മകരജ്യോതി ദർശിക്കാൻ സാധിക്കുന്ന 21 കേന്ദ്രങ്ങളിലും തീർത്ഥാടകർ തമ്പടിച്ചിട്ടുണ്ട്. മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങാനായി പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവ്വീസുകൾ ഒരുക്കിയിട്ടുണ്ട്. 500 കെഎസ്ആർടിസി ബസുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
4:38 PM, 14 Jan
മകരജ്യോതി ദർശനത്തിനായി 900 കിലോമീറ്റർ നടന്ന് കർണാടകയിൽ നിന്നുള്ള തീർത്ഥാടക സംഘം എത്തി. 17 പേരാണ് കാൽനടയായി സന്നിധാനത്ത് എത്തിയത്. ഡിസംബർ 14നാണ് ഇവർ കർണാടകയിൽ നിന്നും പുറപ്പെട്ടത്.
1:35 PM, 14 Jan
സന്നിധാനത്ത് എട്ടിടത്ത് മകരജ്യോതി ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
12:12 PM, 14 Jan
ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടരാണ് കൂടുതലായി എത്തുന്നത്.
12:12 PM, 14 Jan
പമ്പയിൽ നിന്നും നാൽപ്പതിനായിരം ആളുകൾ മലകയറി. അയ്യപ്പജ്യോതി ദർശനത്തിന് ആവശ്യത്തിന് സൗകര്യമില്ലെന്ന് പരാതി. പമ്പയിൽ അഞ്ച് ഇടത്താണ് മകരജ്യോതി ദർശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
10:00 AM, 14 Jan
ഇടുക്കിയിൽ മകരവിളക്ക് കാണാൻ കഴിയുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി.
9:58 AM, 14 Jan
പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
9:58 AM, 14 Jan
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ തീർത്ഥാടകരുടെ വരവിനെ ബാധിച്ചെന്ന് ശബരിമല മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി. മലയാളികളായ തീർത്ഥാടകരുടെ എണ്ണത്തിൽ ഇത്തവണ വലിയ കുറവുണ്ടായെന്നും മേൽശാന്തി പറഞ്ഞു
8:33 AM, 14 Jan
മകരജ്യോതി ദർശനത്തിനായുള്ള തിരക്ക് പരിഗണിച്ച് തീർത്ഥാടകർ മല കയറുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്നും മലകയറാൻ തീർത്ഥാടകരെ അനുവദിക്കില്ല. ഉച്ച പൂജയ്ക്ക് നട അടച്ചാൽ ആറരയ്ക്ക് ദീപാരാധാനയ്ക്ക് ശേഷം മാത്രമെ തീർത്ഥാടകരെ പതിനെട്ടാം പടി കയറാൻ അനുവദിക്കുകയുള്ളു.
8:32 AM, 14 Jan
മകര വിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പമ്പയിൽ 40,000 ത്തോളം പേർ മകരജ്യോതി ദർശനത്തിന് എത്തുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടൽ. 2000ത്തോളം പോലീസുകാർ ശബരീപീഠത്തിനും സന്നിധാനത്തിനുമിടയിൽ സുരക്ഷയൊരുക്കും
8:32 AM, 14 Jan
7.52നാണ് മകരസംക്രമ പൂജ. സന്നിധാനത്തെ എട്ടോളം കേന്ദ്രങ്ങളിൽ മകരജ്യോതി ദർശനത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മകരജ്യോതി ദർശനത്തിനായി ഉയർന്ന കെട്ടിടങ്ങളുടെയോ മരങ്ങളുടെയോ മുകളിൽ കയറി നിൽക്കരുതെന്ന് തീർത്ഥാടകർക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീർത്ഥാടകരുടെ മടക്കയാത്രയ്ക്കായി 1300 കെഎസ്ആർടിസി ബസുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ശബരിമല: മകരവിളക്ക് പൂജകൾക്കായി സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര അൽപ്പസമയത്തിനകം ശരംകുത്തിയിൽ എത്തിച്ചേരും.ദേവസ്വം അധികൃതർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്ര സ്വീകരിക്കും. പതിനെട്ടാം പടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. 6.30 ഓടെ ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

sabarimala

English summary
sabarimala makaravilakk today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more