ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം; പൊന്നമ്പലമേട്ടില്‍ ഇന്ന് മകരവിളക്ക് തെളിയും, അറിയാം ഐതീഹ്യം
ശബരിമല മണ്ഡലകാലത്ത് വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഉത്സവമാണ് മകരവിളക്ക്. മകരമാസം ആരംഭിക്കുന്ന ഒന്നാം തീയതിയാണ് ഈ ഉത്സവം നടക്കുന്നത്. മകരവിളക്ക് ദര്‍ശിക്കുന്നതിന് വേണ്ടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്ത ജനങ്ങള്‍ സന്നിധാനത്തേക്ക് എത്താറുണ്ട്.
വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം ക്ഷേത്രത്തിന്റെ ഒരു കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളിലുള്ള വനക്ഷേത്രത്തിലും ദീപാരാധന നടക്കും. ഇതിനെ മകരജ്യോതി എന്നാണ് വിശേഷിപ്പിക്കുന്നത്. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയിക്കുക. ശബരിമല സന്നിധിയില്‍ നിന്നും ഈ ദൃശ്യം കാണുന്നതിന് അനവധി ആളുകള്‍ എത്താറുണ്ട്.
വിശ്വാസികളെ സംബന്ധിച്ച് വളരെ ദൈവികമായാണ് മകരവിളക്ക് വീക്ഷിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മകരവിളക്ക് സംബന്ധിച്ച് ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് ദൈവികമല്ലെന്നും മനുഷ്യ സൃഷ്ടമാണെന്നുമുള്ള വാദമാണ് ശക്തമായത്. എന്നാല്‍ 2008 - ല്‍ നടന്ന വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും പോലീസ് സംരക്ഷണയില്‍ പൊന്നമ്പലമേട്ടിലെത്തി കര്‍പ്പൂരം കത്തിക്കുന്നതാണ് മകരവിളക്കെന്ന് ശബരിമലയിലെ മുതിര്‍ന്ന തന്ത്രി കണ്ഠര് മഹേശ്വരര് സമ്മതിച്ചിരുന്നു.

മകരവിളക്ക് പ്രതീകാത്മകമായ ദീപാരാധനയാണ്. അതുകൊണ്ടാണ് മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മകരവിളക്കിന് ശബരിമല അയ്യപ്പ സ്വാമിക്ക് ചാര്‍ത്തുവാനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പന്തളത്തുനിന്നും പുറപ്പെടും.
ഇത്തവണ പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ മാളിക കൊട്ടാരത്തില്‍ രേവതി നാള് രുക്മിണി തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് കൊട്ടാരം കുടുംബാഗങ്ങള്‍ക്ക് അശുദ്ധിയായതിനാല്‍ ആചാരപരമായ ഒരു ചടങ്ങുകളും കൊട്ടാരത്തിലും ക്ഷേത്രത്തിലും നടത്താനായില്ല. വലിയതമ്പുരാനെയും രാജപ്രതിനിധിയേയും കൊട്ടാരത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മരണം. ഉടന്‍തന്നെ ക്ഷേത്രം അടച്ച് ദര്‍ശനത്തിനായി വെച്ചിരുന്ന ആഭരണങ്ങള്‍ അശുദ്ധിയില്ലാത്ത കൊട്ടാരം ബന്ധുക്കള്‍ പെട്ടിയിലാക്കി ക്ഷേത്രത്തിന് പുറത്തെക്ക് എത്ത്ിക്കുകയായിരുന്നു.
പരമ്പരാഗത പാതയിലൂടെ കാല്‍നടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം ശനിയാഴ്ച വൈകുന്നേരമാണ് ശബരിമലയിലെത്തിച്ചേരുക.സന്ധ്യയില്‍ ആഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.
ശബരിമലയില്‍ ഇന്നത്തെ ചടങ്ങുകള്‍.
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്.... തിരുനട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് .... പതിവ് അഭിഷേകം
3.30 ന് ... മഹാഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11.30 വരെ നെയ്യഭിഷേകം
12.15 ന് 25 കലശപൂജ
തുടര്‍ന്ന് കളഭാഭിഷേകം12.45 ന് ഉച്ചപൂജ
1.30 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും
5.10 ന് ശരംകുത്തിയിലേക്കുള്ള തിരുവാഭരണ സ്വീകരണപുറപ്പാട്
6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന
തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും
8.45ന് മകരസംക്രമപൂജ
9.30 ന് അത്താഴപൂജ
10 മണിക്ക് മാളികപ്പുറത്ത് നിന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്ക് എഴുന്നെള്ളത്ത്
10.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11. മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications