ശബരിമല ഭക്തിസാന്ദ്രം... നാളെ മകരവിളക്ക്; ആശംസകള്‍ നേരാം, ഐതിഹ്യം അറിയാം
വ്രതശുദ്ധിയുടെ പവിത്രത പേറി ഒരു മണ്ഡലകാലം കൂടി അവസാനിക്കുകയാണ്. നാളെ മകരവിളക്ക് തെളിയുന്നതോടെ ഈ വര്‍ഷത്തെ മണ്ഡലകാല സീസണിന് അവസാനമാകും. രാവിലെ 8.55 നാണ് മകരസംക്രമ പൂജ. ഇതിന് ശേഷം തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം നടത്തും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിലെത്തും.
ഘോഷയാത്രയെ പിന്നീട് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധന നടത്തും. ഈ സമയത്ത് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും. ലക്ഷക്കണക്കിന് ഭക്തരാണ് ഇത്തവണയും അയ്യപ്പനെ തൊഴാനായി എത്തിയത്. ജനുവരി 20 ന് നട അടയ്ക്കുന്നതോടെ മകരവിളക്ക് തീര്‍ത്ഥാടനത്തിന് വിരാമമാകും. പിന്നീട് എല്ലാ മലയാള മാസവും ഒന്നാം തീയതി മുതല്‍ അഞ്ച് വരെ നട തുറക്കും.

ശബരിമല മണ്ഡലകാലത്ത് വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഉത്സവമാണ് മകരവിളക്ക്. മകരമാസം ആരംഭിക്കുന്ന ഒന്നാം തീയതിയാണ് മകര വിളക്ക് നടക്കുന്നത്. മകരസംക്രാന്തി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. മകരവിളക്ക് ദര്‍ശിക്കുന്നതിന് വേണ്ടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സന്നിധാനത്തേക്ക് എത്തുന്നത്. വൈകുന്നേരത്തെ സന്നിധാനത്തെ ദീപാരാധനയോടൊപ്പം ക്ഷേത്രത്തിന്റെ ഒരു കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളിലുള്ള വനക്ഷേത്രത്തിലും ദീപാരാധന നടക്കും.
ഇതിനെയാണ് മകരജ്യോതി എന്ന് വിശേഷിപ്പിക്കുന്നത്. ഇവിടെ മൂന്ന് പ്രാവശ്യം മകരജ്യോതി തെളിയിക്കും. ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങള്‍ പോലെയല്ല ശബരിമല. ശബരിമലയില്‍ വര്‍ഷം മുഴുവന്‍ നട തുറന്ന് വെക്കാറില്ല. അതിനാല്‍ തന്നെ മണ്ഡലകാല-മകരവിളക്ക് സീസണിന് ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ത്രിമൂര്‍ത്തികളായ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനാണ് അയ്യപ്പന് എന്നാണ് ഐതിഹ്യം.
മഹിഷിയെ നിഗ്രഹം ചെയ്യാനായി വിഷ്ണു മോഹിനി രൂപം സ്വീകരിക്കുകയും ശിവനൊപ്പം അയ്യപ്പന് ജന്മം നല്കി എന്നുമാണ് വിശ്വാസം. കുഞ്ഞുങ്ങളില്ലാതിരുന്ന പന്തളം മഹാരാജാവിന് കാട്ടില്‍ നിന്നാണ് അയ്യപ്പനെ ലഭിക്കുന്നത്. അയ്യപ്പന് മണികണ്ഠന് എന്ന നാമധേയം നല്കിയ രാജാവ് കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും തന്റെ മകനെ പോലെ വളര്‍ത്തുകയുമായിരുന്നു.
പിന്നീട് രാജ്ഞിയുടെ ചികിത്സയ്ക്കായി പുലിപ്പാല് തേടിപ്പോയ അയ്യപ്പന് വനത്തില്‍ വെച്ച് മഹിഷിയെ നിഗ്രഹിച്ചു എന്നാണ് ഐതിഹ്യം. ശേഷം പുലികളുമായി കൊട്ടാരത്തിലേക്ക് വരികയായിരുന്നു. തന്റെ അവതാരോദ്ദേശ്യം പൂര്‍ത്തിയായതോടെ ശബരിമലയില്‍ കുടിയിരിക്കുകയായിരുന്നു അയ്യപ്പന്. പുലിപ്പാല് തേടിപോയ അയ്യപ്പന് കയ്യിലെടുത്തതാണ് ഇരുമുടിക്കെട്ട് എന്നാണ് പറയപ്പെടുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ ഇരുമുടിക്കെട്ടുമായി മല കയറുന്നത്. ത്സ്യ-മാംസാദികള്‍ വര്‍ജിച്ചും ബ്രഹ്മചര്യം കാത്തുസൂക്ഷിച്ചുമാണ് ഭക്തര്‍ 41 ദിവസത്തെ വ്രതം നോല്‍ക്കുന്നത്. വിശ്വാസികള്‍ക്ക് മകരവിളക്ക് ആശംസകള്‍ നേരാം...
മകരവിളക്ക് ആശംസകള്‍
മകരജ്യോതി ദര്‍ശിക്കാന്‍ പുറപ്പെടുന്ന ഭക്തര്‍ക്ക് എല്ലാ വിധ ആശംസകളും
മകരജ്യോതി പോലെ തെളിയുന്ന ജീവിതം എല്ലാ ഭക്തര്ക്കുമുണ്ടാകട്ടെ, ആശംസകള്‍ നേരാം
കല്ലും മുള്ളും നിറഞ്ഞ കാനന പാതയിലൂടെ മല ചവിട്ടുന്ന എല്ലാ വിശ്വസിക്കും ആശംസകള്‍
മകരവിളക്ക് കണ്ട് സായൂജ്യമടയാം, സ്വാമിയേ ശരണമയ്യപ്പ
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications