കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ഡല മകര വിളക്ക് നാളെ; സന്നിധാനത്ത് വന്‍ തിരക്ക്!! ഇന്ന് നട അടയ്ക്കില്ല

Google Oneindia Malayalam News

പത്തനംതിട്ട: മണ്ഡല മകര വിളക്ക് മഹോത്സവത്തിന് സന്നിധാനം ഒരുങ്ങി. ബുധാനാഴ്ചയാണ് മകരളവിളക്ക്. ഇതിനോട് അനുബന്ധിച്ചുള്ള പമ്പ വിളക്കും പമ്പ സദ്യയും ഇന്ന് നടക്കും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്ന് പൂര്‍ത്തിയാകും.

ബുധനാഴ്ച പുലര്‍ച്ചെ 2.09 നാണ് സംക്രമ പൂജ നടക്കുക. ഇതിന് ശേഷം പുലര്‍ച്ചെ 2.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. വൈകീട്ട് 6.30 നാണ് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധ. ഈ സമയത്താകും പൊമ്മമ്പലമേട്ടില്‍ മകര ജ്യോതി തെളിയുക. മകര സംക്രമം പുലര്‍ച്ചെ നടക്കുന്നതിനാല്‍ ഇന്ന് ശബരിമല നടയടക്കില്ല.

makaravilakk-

മകരവിളക്ക് കാണാന്‍ സന്നിധാനത്തും പമ്പയിലും പരിസര പ്രദേശങ്ങളും ഇതിനോടകം തന്നെ ഒരുങ്ങി കഴിഞ്ഞു. ഇവിടങ്ങള്‍ തീര്‍ത്ഥാടകരെ കൊണ്ട് നിറയുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പോലീസ് സേനാ അംഗങ്ങളെ എത്തിച്ചിട്ടുണ്ട്.

മകരദീപം ദര്‍ശിക്കുന്നാല്‍ എത്തുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പോലീസും ദേവസ്വം അധികൃതരും നല്‍കിയിട്ടുണ്ട്. 9 ഇടങ്ങളിലാണ് മകര ജ്യോതി കാണാന്‍ ഭക്തര്‍ തമ്പടിച്ചിരിക്കുന്നത്. പമ്പ ഹില്‍ടോപ്പില്‍ മകരജ്യോതി കാണാന്‍ പ്രവേശനമില്ല. മാത്രമല്ല വലിയ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നതിനും നിയന്ത്രണം ഉണ്ട്. ഇവിടങ്ങളില്‍ എല്ലാം കര്‍ശന സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

ദില്ലി തിരഞ്ഞെടുപ്പ്: നഷ്ടം നികത്തി ആം ആദ്മി, കെജ്രിവാളിന്റെ കൈപിടിച്ച് കോൺഗ്രസ് നേതാക്കൾദില്ലി തിരഞ്ഞെടുപ്പ്: നഷ്ടം നികത്തി ആം ആദ്മി, കെജ്രിവാളിന്റെ കൈപിടിച്ച് കോൺഗ്രസ് നേതാക്കൾ

പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; സൂട്ട് ഹര്‍ജി നല്‍കി സര്‍ക്കാര്‍പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; സൂട്ട് ഹര്‍ജി നല്‍കി സര്‍ക്കാര്‍

'പിണറായി ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗത്തിൽ,നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകൻ പോലുമില്ലേ?''പിണറായി ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗത്തിൽ,നിയമത്തിന്റെ ബാലപാഠമറിയുന്ന ഒരു ഉപദേശകൻ പോലുമില്ലേ?'

English summary
Sabarimala Makaravilakku & Makara Jyothi 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X