കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല മകരവിളക്ക്: ഒരുക്കങ്ങൾ പൂർത്തിയായി, സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്, കനത്ത സുരക്ഷ

Google Oneindia Malayalam News

ശബരിമല: മകരവിളക്ക് ഉത്സവത്തിനൊരുങ്ങി സന്നിധാനം. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ പൂർത്തിയായി. വൻ ഭക്തജനത്തിരക്കാണ് സന്നിധാനത്തും മകര വിളക്ക് കാണാൻ കഴിയുന്ന മറ്റു പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. സന്നിധാനത്തെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം അധികൃതർ വരവേൽക്കും.

അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്കയക്കണം: ടിപി സെൻകുമാറിന്റെ പ്രസ്താവന വിവാദത്തിൽ!! അഡ്വ. ഹരീഷ് വാസുദേവനെ പാകിസ്താനിലേക്കയക്കണം: ടിപി സെൻകുമാറിന്റെ പ്രസ്താവന വിവാദത്തിൽ!!

പന്തളത്തു നിന്നും കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് ആറരയോടെ ദീപാരാധന നടത്തും. ഈ സമയത്ത് കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.

sabarimala

കഴിഞ്ഞ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് പമ്പയിൽ ഇത്തവണ തീർത്ഥാടകർക്ക് മകരജ്യോതി കാണാൻ പ്രവേശനമില്ല, തിരക്ക് നിയന്ത്രിക്കാനായി കൂടൂതൽ പോലീസ് സേനാംഗങ്ങളെ സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ട്. മകരവിളക്ക് കാണാൻ തീർത്ഥാടകർ തങ്ങുന്ന പ്രദേശങ്ങളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 11 മണി മുതൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ഒഴികെയുള്ള വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. വ്യൂ പോയിന്റുകളിൽ ബാരിക്കേഡുകൾ വെച്ച് സുരക്ഷയൊരുക്കിയിട്ടുണ്ട്.

എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡ് അധികൃതരും ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോരിറ്റിയും അറിയിച്ചു. 9 ഇടങ്ങളിലാണ് മകര ജ്യോതി കാണാന്‍ ഭക്തര്‍ തമ്പടിച്ചിരിക്കുന്നത്. പമ്പ ഹില്‍ടോപ്പില്‍ മകരജ്യോതി കാണാന്‍ പ്രവേശനമില്ല. മാത്രമല്ല വലിയ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നതിനും നിയന്ത്രണം ഉണ്ട്.

English summary
Sabarimala Makaravilakku & Makara Jyothi 2020 today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X