കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല മകരവിളക്ക്‌; തിരുവാഭരണ ഘോഷയാത്രക്കൊപ്പം ഇത്തവണ രാജ പ്രതിനിധി ഉണ്ടാകില്ല

Google Oneindia Malayalam News

ശബരിമല; ശബരിമല അയ്യപ്പന്‌ ചാര്‍ത്താനുള്ള തിരവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷ യാത്ര ജനുവരി 12ന്‌ പന്തളത്ത്‌ നിന്നും പുറപ്പെടും. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ പോലെ ഇത്തവണ രാജ പ്രതിനിധി ഘോഷയാത്രയില്‍ പങ്കെടുക്കില്ല. രാജകുടുംബത്തിലെ ഒരംഗത്തിന്റെ പ്രസവത്തെ തുടര്‍ന്ന്‌ 12 ദിവസത്തെ അശുദ്ധിയായതിനാലാണ്‌ രാജ പ്രതിനിധിയായി നിശ്ചയിച്ച ശങ്കരവര്‍മ്മക്ക്‌ ഘോഷയാത്രയില്‍ പങ്കടുക്കാന്‍ സാധിക്കാത്തത്‌. എന്നാല്‍ തിരുവാഭരണ ഘോഷയാത്രക്ക്‌ ഇത്‌ തടസമാകില്ല.

Recommended Video

cmsvideo
മകരവിളക്ക്;തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം ഇത്തവണ രാജപ്രതിനിധി ഇല്ല

ഘോഷയാത്ര പന്തളത്ത്‌ നിന്നും ആരംഭിക്കുന്ന ദിവസം കൊട്ടാരത്തിനും ക്ഷേത്രത്തിനും വലിയ തമ്പുരാന്റേയും രാജപ്രതിനിധിയുടേയും സാന്നിധ്യത്തില്‍ നടത്തേണ്ട ആചാരപരമായ ചടങ്ങുകള്‍ ഇത്തവണ ഉണ്ടാകില്ല. രാവിലെ ആഭരണ പേടകങ്ങള്‍ ക്ഷേത്രത്തിലേക്ക്‌ മാറ്റുന്നത്‌ മുതല്‍ ചടങ്ങുകള്‍ ഉണ്ട്‌. ഘോഷയാത്ര സംഘാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഭസ്‌മം നല്‍കി അനുഗ്രഹിക്കല്‍ ഉടവാള്‍ രാജ പ്രതിനിധിക്ക്‌ കൈമാറല്‍, പല്ലക്കിലേറിയുള്ള യാത്ര, വലിയ തമ്പുരാട്ടിയെ കണ്ട്‌ അനുഗ്രഹം വാങ്ങല്‍, മധുര മീനാക്ഷി നടയില്‍ ഉടവാള്‍ വെച്ച്‌ അനുഗ്രഹം വാങ്ങല്‍ തുടങ്ങിയ ചടങ്ങുകളൊന്നും ഇത്തവണ ഉണ്ടാകില്ല.

sabarimala

ശബരിമലയിലേക്ക്‌ പുറപ്പെടുന്ന തിരുവാഭരണ ഘോഷ യാത്രയില്‍ പലസ്ഥലത്തും ഇടത്താവളങ്ങളിലും ശബരിമലയിലും രാജ പ്രതിനിധിയുടെ കാര്‍മ്മികത്വത്തില്‍ നടത്തേണ്ട പല ചടങ്ങുകളും ഇത്തവണ ഒഴുവാക്കിയിട്ടുണ്ട്‌. അശുദ്ധി കഴിയുന്ന ജനുവരി പതിനാറിന്‌ ശേഷം ശബരിമലയില്‍ നടക്കുന്ന ചടങ്ങുകളില്‍ കൊട്ടാരമംഗങ്ങള്‍ പങ്കെടുക്കും. സുരക്ഷാ മുറിയില്‍ നിന്ന്‌ തിരുവാഭരണ പേടകങ്ങള്‍ പുറത്തെടുക്കുന്നതുമുതല്‍ ആഭരണ പേടകങ്ങള്‍ ശിരസിലേറ്റി ഘോഷയാത്ര പന്തളത്തു നിന്ന്‌ പുറപ്പെടുന്നതുവരെയുള്ള ചടങ്ങുകള്‍ കൊട്ടാരത്തിലെ അശുദ്ധിയില്ലാത്ത മറ്റംഗങ്ങളാകും നിര്‍വഹിക്കുന്നത്‌.

English summary
sabarimala makaravilakku; ornaments parade start panthalam in January 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X