മകരവിളക്ക്; ഒരുക്കങ്ങൾ തകൃതി, സുരക്ഷയൊരുക്കാൻ 1400 പോലീസുകാർ,മെഡിക്കൽ സംഘവും സജ്ജം
പത്തനംതിട്ട; മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സുരക്ഷയൊരുക്കാൻ 1400 പോലീസുകാരെ വിന്യസിക്കുമെന്ന് ഇടുക്കി കളക്ടർ ഷീബ ജോർജ് അറിയിച്ചു. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍ ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് 16 മേഖലകളിലായാണ് പോലീസിനെ വിന്യസിച്ച് സുരക്ഷ പരിശോധനകളും നിരീക്ഷണവും ശക്തമാക്കുക. വന്യജീവി ശല്യം നേരിടുന്ന ഭാഗങ്ങളില്‍ സ്പെഷ്യല്‍ ആര് ആര് ടി സ്ക്വാഡുകളെയും എലഫന്റ് സ്ക്വാഡിനെയും വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിമി വരെ വെളിച്ച സംവിധാനം ഒരുക്കുമെന്നും കളക്ടർ അറിയിച്ചു.

അടിയന്തരഘട്ടങ്ങള്‍ക്കാവശ്യമായ മുന്‍കരുതലെടുക്കാന്‍ അഗ്നിരക്ഷ സേനയ്ക്കും നിര്‍ദേശം നല്കി. ജലവകുപ്പ് പുല്ലുമേടു മുതല്‍ കോഴിക്കാനം വരെ 14 പോയിന്റ്റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിച്ച് കുടിവെള്ളത്തിനുള്ള സംവിധാനം ഒരുക്കും. പൊതുമരാമത്ത് വകുപ്പ് മകരവിളക്കിനോടനുബന്ധിച്ച് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ് നിര്‍മിക്കും.
ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം, പരുന്തുംപാറ, പാഞ്ചാലിമേട്, പി എച്ച് സി വണ്ടിപ്പെരിയാര്‍, താലൂക്ക് ഹോസ്പിറ്റല്‍ പീരുമേട് എന്നീവിടങ്ങളില് ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 16 ആംബുലന്‍സുകളുടെ സേവനവും ലഭ്യമാക്കും. ആയുര്‍വേദ, ഹോമിയോ വകുപ്പുകളും മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.
മകരവിളക്ക് ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യത്തിന് കെഎസ്ആര്‍ടിസി കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ 65 ബസുകള്‍ സര്‍വീസ് നടത്തും. അന്നേ ദിവസം രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയായിരിക്കും കെ.എസ്.ആര്.ടി.സി. ബസ് സര്‍വീസ്. സത്രം, വള്ളക്കടവ്, നാലാം മൈല്‍ പ്രവേശനപാതകള്‍ വഴി മകരവിളക്ക് ദിവസം രാവിലെ 8 മണി മുതൽ 2 മണി വരെ മാത്രമേ ഭക്തരെ കടത്തിവിടുകയുള്ളൂ. രണ്ട് മണിക്ക് ശേഷം ആരെയും കടത്തിവിടുകയില്ല. ഭക്തര്‍ തിരികെ നാലാംമൈല്‍ വഴിയാണ് മടങ്ങേണ്ടത്. കാനനപാത വഴി ശബരിമലയിലേക്ക് പോവാന്‍ അനുവദിക്കില്ല.
മോട്ടോര്‍ വാഹന വകുപ്പിന്റെ ആറ് സ്ക്വാഡും എക്സൈസ് വകുപ്പിന്റെ മൂന്ന് സ്ക്വാഡുകളും പരിശോധന കര്‍ശനമാക്കും. ശുചിത്വമിഷന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ താല്കാലിക ശൗചാലയങ്ങള്‍ ഒരുക്കും. സപ്ലൈക്കോ, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പുകള്‍ ഈ ദിവസങ്ങളില്‍ മേഖലയില്‍ പരിശോധനകള്‍ ശക്തമാക്കും. മകരവിളക്ക് ദിവസം മേഖലയില്‍ പാര്‍ക്കിങ് സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുവാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്കി. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ വണ്‍ വേ സംവിധാനം ആക്കുന്നതിന് തമിഴ്നാട് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നതായും ശനിയാഴ്ച മുതല്‍ ഇത് കര്‍ശനമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ശബരിമല ഭക്തര്‍ക്കായി നിലവിലുള്ള വണ്‍വേ സംവിധാനം ജനുവരി 13 വരെ തുടരും.
മകരവിളക്ക് ദിവസം ഉച്ചക്ക് 12 മണി വരെ കമ്പത്തു നിന്ന് കുമളി വഴി ഭക്തരെ കടത്തി വിടും. ഒരു മണിവരെയാണ് കുമളിയില്‍ നിന്നും പുല്ലുമേട്ടിലേക്കുള്ള അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കടത്തിവിടുന്നത്. അതിനുശേഷം വാഹനങ്ങള്‍ കടത്തിവിടുന്നതല്ല. സമയക്രമം ഉള്‍പ്പെടെ ഭക്തര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി നാല് ഭാഷകളില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ അനൗണ്‍സ്മെന്റ് നടത്തും. എല്ലാ ഒരുക്കങ്ങളും ഈ മാസം 12 നകം പൂര്‍ത്തീകരിക്കുന്നതിന് തീരുമാനിച്ചു.
മകരവിളക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പോലീസിനെ മുന്‍കൂട്ടി അറിയിക്കാന്‍ നിര്‍ദേശം നല്കി. അന്നേ ദിവസം മകരവിളക്ക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ അംഗീകൃത ഐഡി കാര്‍ഡ് നിര്‍ബന്ധമായും ധരിക്കാനും നിര്‍ദേശം നല്കി.
തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ വകുപ്പുകളും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതാണ്. വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കളക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications