ശബരിമല: ഊണിന് 78, ചായക്ക് 14; മണ്ഡലകാലത്തെ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വിലവിവര പട്ടിക
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വെജിറ്റേറിയൻ ആഹാരസാധനങ്ങൾ, മെഷീൻ ചായ/ കോഫി, ബേക്കറി സാധനങ്ങൾ, ജ്യൂസുകൾ എന്നിവയുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറാണ് വില നിശ്ചയിച്ചത്. ചായ്ക്ക് സന്നിധാനത്ത് 14 രൂപയാണ്. ഊണിന് 78 രൂപയാണ്. ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ്, സന്നിധാനം, പമ്പ നിലയ്ക്കൽ, ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തിൽ ചുവടെ
ചായ: 150 മി.ലി 14 രൂപ, 12 രൂപ, 11 രൂപ, കാപ്പി: 150 മി.ലി, 13, 12, 11 രൂപ, കടുംകാപ്പി/ കടുംചായ: 150 മി.ലി, 11,10,9, ചായ/കാപ്പി ( മധുരം ഇല്ലാത്തത്) 150 മി.ലി 12, 11, 10, ഇൻസ്റ്റന്റ് കാപ്പി ( മെഷീൻ കോഫി )/ ബ്രൂ/നെസ്കഫേ/ബ്രാൻഡഡ്) 150 മി ലി 21,18,18, ഇൻസ്റ്റന്റ് കാപ്പി ( മെഷീൻ കോഫി )/ ബ്രൂ/നെസ്കഫേ/ബ്രാൻഡഡ്) 200 മി ലി 24, 22, 22, ബോൺവിറ്റ/ ഹോർലിക്സ് 150 മി.ലി, 27,25, 26, പരിപ്പുവട 40 ഗ്രാം 16,14,11, ഉഴുന്നിവട 40 ഗ്രാം, 16,14,11, ബോണ്ട 75 ഗ്രാം 15, 13, 10, ഏത്തയ്ക്ക അപ്പം ( പകുതി ഏത്തയ്ക്ക) 50 ഗ്രാം 15,13,10,

ബജി 30 ഗ്രാം 13,12,10, ദോശ ( ഒരെണ്ണം) ചട്നി സാമ്പാർ ഉൾപ്പെടെ 50 ഗ്രാം 14,13, 11, ഇഡലി ( ഒരെണ്ണം) ചട്നി, സാമ്പാർ ഉൾപ്പെടെ 50 ഗ്രാം, 15, 14,12, ചപ്പാത്തി ( ഒരെണ്ണം) 40 ഗ്രാം, 15,14,11, പൂരി ( ഒരെണ്ണം) മസാല ഉൾപ്പെടെ 40 ഗ്രാം 16,14,12, പൊറോട്ട ( ഒരെണ്ണം) 50 ഗ്രാം 16,14,11, പാലപ്പം 50 ഗ്രാം, 14,13,10,
ഇടിയപ്പം 50 ഗ്രാം, 14,13,10, നെയ്റോസ്റ്റ് 150 ഗ്രാം 49,45,42, മസാല ദോശ 200 ഗ്രാം, 59, 51, 50, കലക്കറി 100 ഗ്രാം 35,33,31, കിഴങ്ങ് കറി 100 ഗ്രാം 33,31,30, ഉപ്പുമാവ് 200 ഗ്രാം, 29, 25,24, ഊണ് പച്ചരി( സാമ്പാർ, മോര്, രസം, പുളിശ്ശേരി, തോരൻ, അവിയൽ, അച്ചാർ) 78,75,71, ഊണ് പുഴുക്കലരി ( സാമ്പാർ, മോര്, രസം, പുളിശ്ശേരി, തോരൻ അവിയൽ, അച്ചാർ) 78,75,71 എന്നിങ്ങനെ പോകുന്നു വിലവിവര പട്ടിക.












Click it and Unblock the Notifications