• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമലയിൽ തങ്ക അങ്കി ഘോഷയാത്ര ഇന്ന് നടക്കും; മണ്ഡലപൂജ നാളെ

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിൽ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്ന് നടക്കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരും. മണ്ഡലപൂജക്ക് മുന്നോടിയായുള്ള ദീപാരാധനയായാണ് ശബരിമലയിൽ തങ്ക അങ്കി നടക്കുന്നത്.

ശരണമന്ത്രങ്ങളോടും വ്യതാനുഷ്ടാന നിറവിലും മലകയറുന്ന അയ്യപ്പ ഭക്തർക്ക് ദർശന സുകൃതമാണ് ഈ തങ്ക അങ്കി ദീപാരാധന. മണ്ഡലകാല തീർഥാടനത്തിന് സമാപ്തി കുറിച്ചു നാളെ മണ്ഡലപൂജ നടക്കും.

അതേസമയം, തങ്ക അങ്കി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പമ്പയിൽ എത്തും. 3 മണി വരെ പമ്പാ ഗണപതി കോവിലിൽ ദർശനത്തിന് വയ്ക്കും. തുടർന്ന് ഘോഷയാത്രടോയെ തന്നെ പെട്ടിയിലാക്കി ചുമന്ന് കൊണ്ട് അയ്യപ്പ സേവാ സംഘം പ്രവർത്തകർ സന്നിധാനത്ത് എത്തിക്കും.

1

സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയും ഏറ്റുവാങ്ങും. തുടർന്ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും.
നാളെ പകൽ 11.50 നും 1.15 നും ഇടയ്ക്ക് മീനം രാശി മുഹൂർത്തത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും. മണ്ഡലകാല തീർഥാടന ചടങ്ങുകൾ പൂർത്തിയാക്കി 10 ന് നട അടയ്ക്കും. തുടർന്ന് മകരവിളക്ക് തീർഥാടനത്തിനായി 30 - ന് വൈകിട്ട് 5 - ന് വീണ്ടും ശബരിമല തുറക്കും.

ദൈവപുത്രന്റെ തിരുപ്പിറവി: ലോകമെങ്ങും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആഘോഷത്തില്‍ദൈവപുത്രന്റെ തിരുപ്പിറവി: ലോകമെങ്ങും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആഘോഷത്തില്‍

2

അതേസമയം, തങ്ക അങ്കി ഘോഷയാത്ര കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആണ് പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളില്‍ ഘോഷയാത്രക്ക് മികച്ച സ്വീകരണം ലഭിച്ചിരുന്നു. പുറപ്പെട്ട ഘോഷയാത്ര ഇന്നലെ രാത്രി ളാഹ സത്രത്തില്‍ തങ്ങി. തുടർന്ന് ഇന്ന് പുലര്‍ച്ചെ ആണ് പമ്പയിലേക്ക് പുറപ്പെട്ടത്. കൃത്യം മൂന്ന് മണിയോടെ തന്നെ തങ്ക അങ്കി പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് എത്തിക്കും. ശരംകുത്തിയില്‍ വെച്ച് ദേവസ്വം അധികൃതരും അയപ്പഭക്തരും ചേര്‍ന്ന് സ്വീകരിക്കും.

2

പമ്പയില്‍ അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിടുണ്ട്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ട് പോകും. കൊടിമരചുവട്ടില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും മെമ്പര്‍മാരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

ഒമൈക്രോണ്‍ കത്തിപ്പടരുന്നു, പക്ഷേ പിന്നിലാവാതെ ഡെല്‍റ്റ, പുതിയ കേസുകളില്‍ മാറ്റമില്ലാത്ത വേരിയന്റ്ഒമൈക്രോണ്‍ കത്തിപ്പടരുന്നു, പക്ഷേ പിന്നിലാവാതെ ഡെല്‍റ്റ, പുതിയ കേസുകളില്‍ മാറ്റമില്ലാത്ത വേരിയന്റ്

2

അതേസമയം, ഡിസംബര്‍ 26 വരെ ആണ് മണ്ഡലോത്സവം നടക്കുന്നത്. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 - ന് ക്ഷേത്രം തുറക്കും. 2022 ജനുവരി 20 വരെ ആണ് മകരവിളക്ക് ഉത്സവം നടക്കുക. ജനുവരി 19 വരെ ഭക്ത ജനങ്ങൾക്ക് ദര്‍ശനത്തിനുള്ള അനുമതിയുണ്ട്. മകര വിളക്ക് ദിവസം ആയ ജനുവരി 14 - ന് വൈകുന്നേരം 6.30 - ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.

cmsvideo
  മണ്ഡലപൂജ നാളെ; ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന, സന്നിധാനത്തടക്കം നിയന്ത്രണങ്ങൾ
  2

  എന്നാൽ, ശബരിമലയില്‍ മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന് വേണ്ടി കഴിഞ്ഞമാസം തുടക്കമായിരുന്നു. വൃശ്ചികം ഒന്നിന് ചൊവ്വാഴ്ച വെളുപ്പിന് നാല് മണിക്ക് പുതിയ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ശബരിമല നട തുറന്നിരുന്നു. തുടര്‍ന്ന് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്കെല്ലാം ചൊവ്വാഴ്ച മുതല്‍ ദര്‍ശനം നടത്തി തുടങ്ങിയിരുന്നു. ഒരു ദിവസം 30,000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത് എങ്കിലും ആദ്യ നാലു ദിവസങ്ങളില്‍ ശരാശരി 8000 പേര്‍ മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ എന്നാണ് റിപ്പോർട്ട്.

  English summary
  sabarimala Mandala Pooja to begins Tomorrow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X