വെടിക്കെട്ട് നിര്‍ത്തലാക്കുന്നതാണ് നല്ലതെന്ന് ശബരിമല തന്ത്രി
പത്തനംതിട്ട: വെടിക്കെട്ട് നിര്‍ത്തലാക്കുന്നതാണ് നല്ലതെന്ന് ശബരിമല തന്ത്രിയും മേല്‍ശാന്തിയും അഭിപ്രായപ്പെട്ടു. വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അഭിപ്രായപ്പെട്ടു.
താന്ത്രിക ഗ്രന്ഥങ്ങളില്‍ വെടിക്കെട്ടിനെകുറിച്ച് പറയുന്നില്ലെന്നും സുരക്ഷയോടെ വെടിക്കെട്ട് നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ വെടിക്കെട്ട് നിര്‍ത്തലാക്കുന്നതാണ് നല്ലതെന്ന് ശബരിമല മേല്‍ശാന്തി എസ്ഇ ശങ്കരന്‍ നമ്പൂതിരി പറഞ്ഞു. ക്ഷേത്രങ്ങള്‍ മത്സര വെടിക്കെട്ടിനുള്ള വേദിയാകരുത്. ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

പരവൂര്‍ പുറ്റിങ്ങലിലെ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാതലത്തിലാണ് തന്ത്രിയുടെയും മേല്‍ശാന്തിയും അഭിപ്രായപ്പെട്ടത്. അതേസമയം വെടിക്കെട്ടിന് സമ്പൂര്‍ണ്ണ നിരോധനം വേണമെന്ന് ഡിജിപിയുടെ ഓഫീസ് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് പോലീസ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അപകടങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കും. എന്നാല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായാലും അപകട സാധ്യത ഏറെയാണെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications