കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല മേല്‍ശാന്തി അഭിമുഖത്തിന് കണ്ഠരര് മോഹനര് വേണ്ടെന്ന് കോടതി; മാറ്റിനിര്‍ത്തിയത് തുടരും

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പിനുള്ള അഭിമുഖത്തില്‍ കണ്ഠരര് മോഹനരരെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. അഭിമുഖം നടത്താനുള്ള സമിതിയില്‍ തന്നെ കൂടി ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കണ്ഠരര് മോഹനര് നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതിയുടെ തീര്‍പ്പ്.

ചില ലവളുമാര് വരും.. രണ്ടായി വലിച്ച് കീറി ദില്ലിക്കും മുഖ്യമന്ത്രിക്കും ഇട്ടു കൊടുക്കണം: കൊല്ലം തുളസിചില ലവളുമാര് വരും.. രണ്ടായി വലിച്ച് കീറി ദില്ലിക്കും മുഖ്യമന്ത്രിക്കും ഇട്ടു കൊടുക്കണം: കൊല്ലം തുളസി

ഒക്ടോബര്‍ 12 ന് രാവിലെ ആയിരുന്നു ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിമുഖം തീരുമാനിച്ചിരുന്നത്. തന്ത്രി കുടുംബത്തില്‍ നിന്ന് കണ്ഠരര് രാജീവരും കണ്ഠരര് മഹേഷ് മോഹനരരും ആയിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. പക്ഷേ, മഹേഷ് മോഹനരര് എത്തിയിരുന്നില്ല. പകരം കണ്ഠരര് മോഹനെ സമിതിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് മഹേഷ് മോഹനരര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി.

Sabarimala

എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനം അറിയാതെ ഒന്നും ചെയ്യാന്‍ ആവില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്. തുടര്‍ന്ന് മേല്‍ശാന്തി അഭിമുഖം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് തല്‍സ്ഥിതി തുടരട്ടേ എന്ന ഹൈക്കോടതി നിര്‍ദ്ദേശം വരുന്നത്. ഇതേ തുടര്‍ന്ന് അഭിമുഖം പുനരാരംഭിക്കുകയും ചെയ്തു.

രാഹുൽ ഈശ്വറിന്റെ നെഞ്ച് തകർന്നത് തന്നെ.. തൃപ്തി ദേശായി മാത്രമല്ല മല ചവിട്ടുക, കശ്മീരി യുവതിയുംരാഹുൽ ഈശ്വറിന്റെ നെഞ്ച് തകർന്നത് തന്നെ.. തൃപ്തി ദേശായി മാത്രമല്ല മല ചവിട്ടുക, കശ്മീരി യുവതിയും

2006 ലെ ബ്ലാക്ക് മെയിലിങ് കേസില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു കണ്ഠരര് മോഹനരരെ ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം അഭിമുഖ ബോര്‍ഡില്‍ മഹേഷ് മോഹനരരെ ഉള്‍പ്പെടുത്തുകയും ചെയ്തു. ബ്ലാക്ക്‌മെയില്‍ കേസില്‍ കണ്ഠരര് മോഹനരര് കുറ്റക്കാരനല്ലെന്ന് അടുത്തിടെ തെളിഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തെ സമിതിയില്‍ വീണ്ടും ഉള്‍പ്പെടുത്തിയിരുന്നില്ല.

English summary
Sabarimala Melshanthi interview: High Court direction against Kandararu Mohanaru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X