മകള്‍ സന്നിധാനത്ത്:ശബരിമല മേല്‍ശാന്തി പുറത്തേക്ക്?
കൊച്ചി: മകള്‍ ആചാരം ലംഘിച്ച് സന്നിധാനത്തെത്തിയ സംഭവത്തില്‍ ശബരിമല മേല്‍ശാന്തിയെ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആചാര ലംഘനം മേല്‍ശാന്തിയുടെ അറിവോടെ നടന്നതിനാലാണ് ഇത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് യോഗം മെയ് 10 ന് തീരുമാനമെടുക്കും.
കഴിഞ്ഞ മാസമാണ് മേല്‍ശാന്തിയുടെ മകള്‍ ശബരിമല സന്നിധാനത്തെത്തിയത്. പമ്പയില്‍ വച്ച് പോലീസ് തടഞ്ഞെങ്കിലും മേല്‍ശാന്തിയുടെ മകളാണെന്നറിയിച്ചതിനെ തുടര്‍ന്ന് കടത്തിവിടുകയായിരുന്നു.

സന്നിധാനത്ത് വച്ച് അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരാണ് പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചത്. ഉടന്‍ തന്നെ കുട്ടിയെ മേല്‍ശാന്തിയുടെ മുറിയിലേക്ക് മാറ്റി. ഏപ്രില്‍ 16 ന് സന്നിധാനത്തെത്തിയ പെണ്‍കുട്ടി ഏപ്രില്‍ 19 വരെ അവിടെ താമസിച്ചു.
തന്റെ മകള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതില്‍ ഒരു തരത്തിലും ഉള്ള ആചാര ലംഘനം ഇല്ലെന്നാണ് മേല്‍ശാന്തി പിഎന്‍ നാരായണന് നമ്പൂതിരി പറഞ്ഞിരുന്നത്. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ ആചാര ലംഘനം കണ്ടെത്തിയിട്ടുണ്ട്. മേല്‍ശാന്തിക്ക് പുറമേ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍, സോപാനം സ്പെഷ്യല്‍ ഓഫീസര്‍, ദേവസ്വം ജീവനക്കാര്‍, ഒരു എസ്എസ്ഐ എന്നിവര്‍ക്കെതിരേയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല കയറരുതെന്നാണ് ആചാരം. മേല്‍ശാന്തിയുടെ മകള്‍ക്ക് 11 വയസ്സ് കഴിഞ്ഞിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications