കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേല്‍ശാന്തി പരിഹാരക്രിയയുടെ ചെലവ് വഹിയ്ക്കണം

  • By Meera Balan
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ മേല്‍ശാന്തിയുടെ മകളെ പ്രവേശിപ്പിച്ച സംഭവത്തില്‍ പരിഹാരക്രിയ വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് . ഇതിന്റെ ചിലവ് മേല്‍ശാന്തി പിഎന്‍ നാരായണന്‍ നമ്പൂതിരി വഹിയ്ക്കണമെന്നും ദേവസ്വം ബോര്‍ഡ്. കോട്ടയത്ത് ചേര്‍ന്ന ദേവസ്വം ബോര്‍ഡിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. സന്നിധാനത്തെ നടപടികളില്‍ വീഴ്ച വരുത്തിയതിന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി മോഹന്‍ദാസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനും യോഗത്തില്‍ തീരുമാനമായി.

എന്നാല്‍ മേല്‍ശാന്തിയെ പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനം ഒന്നും യോഗത്തില്‍ ഉണ്ടായില്ല. മെയ് പത്തിന് ചേരുന്ന യോഗത്തില്‍ മേല്‍ ശാന്തിയെ പുറത്താക്കാന്‍ തീരുമാനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

Sabarimala

കഴിഞ്ഞ മാസമാണ് മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത് എത്തിയത്. അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരാണ് പെണ്‍കുട്ടിയുടെ പ്രായത്തില്‍ സംശയം പ്രകടിപ്പിച്ചത്. പമ്പയില്‍ വച്ച് തന്നെ പെണ്‍കുട്ടിയെ പൊലീസ് തടഞ്ഞെങ്കിലും മേല്‍ശാന്തിയുടെ മകളാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കടത്തി വിടുകയായിരുന്നു.

പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് സംശയം ഉയര്‍ന്നതോടെ കുട്ടിയെ മേല്‍ശാന്തിയുടെ മുറിയിലേക്ക് മാറ്റിയിരുന്നു. ഏപ്രില്‍ 16 മുതല്‍ 19 വരെ പെണ്‍കുട്ടി അവിടെ താമസിച്ചു. 11 വയസുണ്ട് മേല്‍ശാന്തിയുടെ മകള്‍ക്ക്.

English summary
Sabarimala Melshanthi should bear all expense of Pariharakriya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X