കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി സ്റ്റേ ഉണ്ടെന്ന് മന്ത്രി എകെ ബാലന്‍

Google Oneindia Malayalam News

പാലക്കാട്: ശബരിമല യുവതീ പ്രവേശനത്തില്‍ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി സ്റ്റേ ഉണ്ടെന്ന് നിയമമന്ത്രി നിയമന്ത്രി എകെ ബാലന്‍. ശബരിമല ഉള്‍പ്പേടേയുള്ള വിശ്വാസങ്ങളുടെ കാര്യങ്ങള്‍ വിശാല ബെഞ്ചിലേക്ക് വിട്ടതിനാല്‍ ഫലത്തില്‍ കേസ് റീ ഓപ്പണ്‍ ചെയ്ത സ്ഥിതിയിലാണെന്നും മന്ത്രി പറഞ്ഞു.

രമേശ് ജാര്‍ക്കിഹോളിയെ പൂട്ടാന്‍ സഹോദരനെ രംഗത്തിറക്കി കോണ്‍ഗ്രസ്; മുന്‍ ബിജെപി നേതാവും പട്ടികയില്‍രമേശ് ജാര്‍ക്കിഹോളിയെ പൂട്ടാന്‍ സഹോദരനെ രംഗത്തിറക്കി കോണ്‍ഗ്രസ്; മുന്‍ ബിജെപി നേതാവും പട്ടികയില്‍

നിയമപരമായി പരിശോധിക്കുമ്പോള്‍ സ്റ്റേ ഇല്ലെങ്കിലും പ്രായാഗികമായി നോക്കിയാല്‍ സ്റ്റേ ഉള്ള സ്ഥിതിയാണ്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാറിന് കോടതി വിധിയെ അടിസ്ഥാനമാക്കിക്കൊണ്ട് മാത്രമേ കാര്യങ്ങള്‍ നീക്കാന്‍ പറ്റു. ഇപ്പോള്‍ നമ്മുടെ മുന്നില്‍ ഒരു പ്രശ്നം വന്നു കഴിഞ്ഞു. നവംബര്‍ 14 ലെ വിധി വന്നതോടെ 2018 സെപ്റ്റംബര്‍ 28 ലെ വിധി സ്റ്റേ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

 zzbalan

ഔപചാരികമായി സ്റ്റേ ചെയ്തിട്ടില്ല എന്ന് പറയുമ്പോഴും പ്രയോഗത്തില്‍ അത് സ്റ്റേ ചെയ്തിട്ടുണ്ടെന്നും മന്ത്രി എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുനഃപരിശോധന ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നത് സുപ്രീം കോടതി നിട്ടീവെച്ച സാഹചര്യത്തില്‍ പോലീസ് സംരക്ഷണയില്‍ ഈ മണ്ഡലകാലത്ത് സ്ത്രീകളെ സന്നിധാനത്ത് എത്തിക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

'നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല', ഫേസ്ബുക്ക് പോസ്റ്റുമായി ഇടത് എംഎൽഎ പ്രതിഭ!'നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല', ഫേസ്ബുക്ക് പോസ്റ്റുമായി ഇടത് എംഎൽഎ പ്രതിഭ!

നവംബര്‍ 14 ലെ വിധിയില്‍ അവ്യക്തത നിനില്‍ക്കുന്നതില്‍ യുവതീപ്രവേശനം തല്‍ക്കാലം നടപ്പിലാക്കാതിരിക്കുന്നതാണ് ഉചിതമെന്ന നിയമോപദേശവും സര്‍ക്കാറിന് ലഭിച്ചിരുന്നു.

English summary
Sabarimala: Minister AK Balan says there is no legal stay but have practically stay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X