കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ ദൈവകാര്യത്തില്‍ ഇടപെടേണ്ട... പിണറായിക്കെതിരെ മുരളീധരന്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതിയില്‍ പ്രതിഷേധം കത്തുന്നതിനിടെ കോണ്‍ഗ്രസിനകത്ത് ആശയക്കുഴപ്പം. എന്നാല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍ എംഎല്‍എ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ശബരിമലയ വിഷയത്തില്‍ ഇടപെട്ടതോടെ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ഇടപെടണോ വേണ്ടയോ എന്ന അവസ്ഥയിലാണ്. റിവ്യൂ ഹര്‍ജി നല്‍കണമെന്നാണ് പാര്‍ട്ടിക്കകത്ത് നിന്നുള്ള ആവശ്യം.

ഇത് ചര്‍ച്ച ചെയ്യാനായി പ്രത്യേക യുഡിഎഫ് യോഗം ചേരുന്നുണ്ട്. അതേസമയം പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ വിധി വിശ്വാസികള്‍ക്ക് എതിരാണെന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് ഹിന്ദു മതത്തില്‍ വന്നത് നാളെ മറ്റ് മതങ്ങളിലും വരാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ നിലപാട് ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് വലിയ തിരിച്ചടിയാണ്.

കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

വിധി വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിക്കാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. കെ സുധാകരന്‍ നേരത്തെ വിധിയെ എതിര്‍ത്തിരുന്നു. അതേസമയം വിധിയെ സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സ്ത്രീപ്രവേശനത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ല. എന്നാല്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

 സിപിഎമ്മിന്റെ നിലപാട്

സിപിഎമ്മിന്റെ നിലപാട്

തുടക്കം മുതല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം ആവാം എന്ന നിലപാടാണ് സിപിഎം എടുത്തത്. വിധിക്ക് ശേഷം സ്ത്രീപ്രവേശനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഈ തീരുമാനങ്ങള്‍ കോണ്‍ഗ്രസിനെയാണ് കുടുക്കിയത്. വിധിയെ എതിര്‍ക്കണോ അതോ അനുകൂലിക്കണോ എന്നറിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. വിധിക്കെതിരാണ് കോണ്‍ഗ്രസ് എന്ന പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് പാര്‍ട്ടി ഇനി എടുക്കാന്‍ പോവുന്നത്.

മുരളീധരന് എതിര്‍പ്പ്

മുരളീധരന് എതിര്‍പ്പ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിനെ മുഖ്യമന്ത്രി ശാസിച്ചു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ രൂക്ഷമായിട്ടാണ് കെ മുരളീധരന്‍ പ്രതികരിച്ചത്. പദ്മകുമാര്‍ ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്നും പിണറായിടെ നാമത്തില്‍ അല്ലെന്നും മുരളീധരന്‍ പറഞ്ഞു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്തവരാണ് ഇപ്പോള്‍ ദൈവകാര്യത്തില്‍ ഇടപെടുന്നത്. അങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് പദ്മകുമാറിനെ പരസ്യമായി ശാസിക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിക്കുന്നു.

മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധി

മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധി

സുപ്രീം കോടതി വിധി മത വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. വിശ്വാസികള്‍ സംഘര്‍ഷമുണ്ടാക്കിയാല്‍ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും മുരളീധരന്‍ പറുന്നു. പദ്മകുമാറിന്റെ വീട്ടുകാര്‍ ശബരിമലയില്‍ പോകുന്ന കാര്യം തീരുമാനിക്കേണ്ടത് പദ്മകുമാറാണ്. അല്ലാതെ മുഖ്യമന്ത്രിയല്ല. ശബരിമലയില്‍ ലിംഗ വ്യത്യാസമില്ലെങ്കിലും സുപ്രീം കോടതി വിധിയില്‍ തെറ്റുണ്ട്. ഇക്കാര്യത്തില്‍ റിവ്യു ഹര്‍ജി നല്‍കണം. നടപ്പാക്കാന്‍ കഴിയാത്ത വിദി ആണെങ്കില്‍ കോടതിയോട് പറയണമെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പിടിവാശി

മുഖ്യമന്ത്രിയുടെ പിടിവാശി

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിടിവാശിയാണ്. ഞാന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ ശബരിമലയില്‍ കയറണമെന്ന മുഖ്യമന്ത്രിയുടെ ധിക്കാരവും പിടിവാശിയും ഉപേക്ഷിക്കണം. മുഖ്യമന്ത്രിയുടേത് ദുഷ്ടലാക്കാണെന്നും ന്യൂനപക്ഷങ്ങളുടെ വോട്ടാണ് ലക്ഷ്യമിടുന്നതെന്നും മുരളീധരന്‍ പറഞ്ഞു. മതസ്ഥാപനങ്ങളില്‍ കോടതി ഇടപെടണമെന്ന് നിയമം പാസാക്കാന്‍ കേന്ദ്രം തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

 പാര്‍ട്ടിയില്‍ ഉന്നയിക്കും

പാര്‍ട്ടിയില്‍ ഉന്നയിക്കും

റിവ്യൂ ഹര്‍ജി നല്‍കുകയും ഈ വിഷയം സംസ്ഥാന സര്‍ക്കാരിനെതിരെ കൊണ്ടുവരാനും മുരളീധരന്‍ പാര്‍ട്ടിയില്‍ അനുവാദം തേടുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി നിലപാടില്‍ അദ്ദേഹം നേരത്തെ തന്നെ എതിര്‍പ്പറിയിച്ചതാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും വിധിക്കെതിരെ സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തലയും ഇതേ നിലപാടാണ് എടുത്തിട്ടുള്ളത്. പന്തളം രാജകുടുംബാംഗങ്ങളെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

പ്രശ്‌നം ദേശീയ നേതൃത്വം

പ്രശ്‌നം ദേശീയ നേതൃത്വം

ദേശീയ നേതൃത്വം ഈ വിധിയെ സ്വാഗതം ചെയ്തിരുന്നു. ഇത് സംസ്ഥാന നേതൃത്വത്തെ ശരിക്കും പ്രതിരോധത്തിലാക്കിയിരുന്നു. വിധിയെ എതിര്‍ത്താല്‍ അത് ദേശീയ നേതൃത്വത്തെ തള്ളുന്നതിന് സമാനമാണ്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിക്കുമെന്നാണ് സൂചന. ശബരിമല വികാരം കേരളത്തില്‍ വേറെ തരത്തിലാണെന്നും ഇടപെടാതെ നിര്‍വാഹമില്ലെന്നുമാണ് അറിയിക്കാന്‍ പോകുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും സിപിഎം നടത്തുന്നുണ്ട്.

രൂപക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച; റിയാലിന് എക്കാലത്തേയും ഉയര്‍ന്ന നിരക്ക്, ആഘോഷമാക്കി പ്രവാസികള്‍രൂപക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച; റിയാലിന് എക്കാലത്തേയും ഉയര്‍ന്ന നിരക്ക്, ആഘോഷമാക്കി പ്രവാസികള്‍

രമേശ് ചെന്നിത്തലയ്ക്ക് ആചാരം തെറ്റിക്കാം... പക്ഷേ, സുപ്രീം കോടതി ഉത്തരവ് സഹിക്കില്ല; ഇരട്ടത്താപ്പ്?രമേശ് ചെന്നിത്തലയ്ക്ക് ആചാരം തെറ്റിക്കാം... പക്ഷേ, സുപ്രീം കോടതി ഉത്തരവ് സഹിക്കില്ല; ഇരട്ടത്താപ്പ്?

English summary
sabarimala muralidharan against pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X