കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനെട്ടാംപടിയില്‍ നടി നൃത്തം ചെയ്തിട്ടുണ്ട്, ശബരിമലയില്‍ പണ്ട് സ്ത്രീകള്‍ പോയിരുന്നു

Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച വിധിയില്‍ വിവാദം കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മുമ്പ് അവിടെ സ്ത്രീകള്‍ പോയിരുന്നു എന്ന തെളിവുകള്‍ നിരത്തി എന്‍എസ് മാധവന്‍. പല കാലങ്ങളിലായി സ്ത്രീകള്‍ അവിടെയെത്തിയിട്ടുണ്ടെന്നാണ് എന്‍എസ് പറയുന്നത്. അതേസമയം സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ കലിപ്പിളകി കുരുപ്പൊട്ടി നില്‍ക്കുന്ന ടീംസിന് ഉള്ള മറുപടി കൂടിയാണ് എന്‍എസ് മാധവന്‍ നല്‍കിയിരിക്കുന്നത്.

അതേസമയം സ്ത്രീപ്രവേശന വിഷയത്തില്‍ വന്‍ എതിര്‍പ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്നത്. എന്താണ് വിധിയെന്ന് പഠിക്കാതെ സ്ത്രീകളെ കൊല്ലും ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയാണ് നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിദ്വേഷ പ്രചാരണമായിട്ടും ചിലര്‍ ഇതിനെ മാറ്റിയിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ സുരക്ഷ അടക്കം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു

സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു

ശബരിമലയിലെ ആചാരങ്ങള്‍ വളരെ പഴക്കമുണ്ടെന്നാണ് വിശ്വാസികള്‍ പറയുന്നത്. എന്നാല്‍ എത്ര വര്‍ഷത്തെ പഴക്കം യഥാര്‍ത്ഥത്തിലുണ്ട്. 1972ല്‍ മാത്രമാണ് നിയമം മൂലം ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയിട്ടുള്ളതെന്നും അതിന് മുമ്പ് സുഗമമായി ശബരിമലയില്‍ സ്ത്രീകള്‍ പോയിട്ടുള്ളതാണെന്നും എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ചില പുരുഷ ഭക്തര്‍ക്കുണ്ടായ എതിര്‍പ്പില്‍ നിന്നായിരുന്നു ആ വിലക്കെന്നും എന്‍എസ് പറയുന്നു.

സിനിമാ നടിയുടെ ഡാന്‍സ്

സിനിമാ നടിയുടെ ഡാന്‍സ്

1972ലെ വിധിക്ക് യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. കാര്യമായി നടപ്പാക്കുകയും ചെയ്തിരുന്നില്ല. 1986ല്‍ ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു നടി 18ാം പടിയില്‍ നൃത്തം ചെയ്തിട്ടുണ്ട്. അതിന്റെ ചിത്രീകരണവും അവിടെ വെച്ച് തന്നെയായിരുന്നു. ഷൂട്ടിംഗിന്റെ ഫീസായി 7500 രൂപയാണ് അന്ന് ബോര്‍ഡ് വാങ്ങിയതെന്നും എന്‍എസ് വ്യക്തമാക്കി.

 വിലക്ക് വരുന്നത് ഇങ്ങനെ....

വിലക്ക് വരുന്നത് ഇങ്ങനെ....

1990ല്‍ കേരള ഹൈക്കോടതി ആണ് പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പൂര്‍ണമായ വിലക്ക് എര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറയുന്നു. കോടതി ചുമത്തിയ നിരോധനം മാറ്റാന്‍ സുപ്രീം കോടതിക്ക് അവകാശം ഉണ്ടെന്നും ചില പ്രത്യേക കാര്യങ്ങളില്‍ ആചാരം ഒരു വിഷയമല്ലാതായി മാറിയിട്ടുണ്ടെന്നും എന്‍എസ് പറഞ്ഞു.

ബ്രാഹ്മണ കുടുംബങ്ങളാണ് തീരുമാനിക്കുന്നത്

ബ്രാഹ്മണ കുടുംബങ്ങളാണ് തീരുമാനിക്കുന്നത്

ഇപ്പോള്‍ ക്ഷേത്രവുമായി ബന്ധപ്പട്ട എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് ഒരു ബ്രാഹ്മണ കുടുംബമാണ്. ഇതുപോലെ തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് മറ്റൊരു കുടുംബവും ഉണ്ടായിരുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു ഈഴവ കുടുംബം. അയ്യപ്പനെ ആയോധന കല പഠിപ്പിച്ചത് ഈ കുടുംബക്കാര്‍ ആണെന്നാണ് ഐതിഹ്യം. ഈ കുടുംബത്തിനായിരുന്നു ശബരിമലയിലെ വെടിവഴിപാടിന്റെ കുത്തക. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ അവകാശം ബലമായി പിടിച്ചുവാങ്ങി ലേല സമ്പ്രദായത്തിലാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

സവര്‍ണാധിപത്യം ഉണ്ട്.....

സവര്‍ണാധിപത്യം ഉണ്ട്.....

ശബരിമലയില്‍ കാലാ കാലങ്ങളായി ലിംഗപരമായ വിവേചനം മാത്രമല്ല, സവര്‍ണാധിപത്യവും ഉണ്ടെന്നും എന്‍എസ് പറയുന്നു. സ്ത്രീപ്രവേശനത്തെ എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഒരു കാര്യം പറയാന്‍ വിട്ടുപോയി. അത് കോടതിയുടെ വിലക്ക് മറികടക്കാന്‍ അതിന് മുകളില്‍ കമ്മിറ്റിയുണ്ടെന്ന കാര്യമായിരുന്നു. സന്നിധാനത്ത് ചൊല്ലുന്ന ഹരിവരാസനം എന്നത് 1955ല്‍ മാത്രം ത ുടങ്ങിയ ആചാരമാണ്. പുതിയ ആചാരങ്ങള്‍ തുടങ്ങാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീ പ്രവേശനം സാധ്യമല്ലെന്നും എന്‍എസ് ചോദിക്കുന്നു.

 തിരുവിതാംകൂര്‍ റാണിയുടെ സന്ദര്‍ശനം

തിരുവിതാംകൂര്‍ റാണിയുടെ സന്ദര്‍ശനം

ഇനി ആരും കേള്‍ക്കാത്ത ഒരു ചരിത്രം പറയാം. 1991 കേരള ഹൈക്കോടതിയുടെ വിധിയില്‍ ശബരിമലയില്‍ തിരുവിതാംകൂര്‍ മഹാറാണി എത്തിയതായി സ്ഥിരീകരിക്കുന്നുണ്ട്. 1939ലാണ് അവര്‍ ക്ഷേത്രത്തില്‍ എത്തിയത്. അതില്‍ തന്നെ ചോറൂണ്‍ ചടങ്ങില്‍ സ്ത്രീകളുടെ സാന്നിധ്യം ഉണ്ടാവണെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ക്ഷേത്രത്തിലെ പൂജാരി ഇവിടെ കൊടിമരം സ്ഥാപിച്ച് ഇത്തരം നീക്കങ്ങളെല്ലാം തടഞ്ഞെന്ന് എന്‍എസ് ട്വീറ്റില്‍ പറയുന്നു.

കാരണം എന്ത്?

കാരണം എന്ത്?

എന്‍എസ് മാധവന്റെ ട്വീറ്റിന് പിന്നിലെ കാരണം സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി അടക്കമുള്ളവര്‍ നടത്തുന്ന വിദ്വേഷ പ്രചാരണം കൊണ്ടാണെന്ന് സൂചനയുണ്ട്. ഫെമിസ്റ്റുകള്‍ക്കെതിരെയും കേസ് നടത്തിയവര്‍ക്കെതിരെയും അശ്ലീല പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത്. കൊന്നുകളയുമെന്ന് വരെ ഭീഷണിയുണ്ട്. വയലാര്‍ രാമവര്‍മയുടെ മകന്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ വരെയുള്ളവര്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ലൈക്കും ഷെയറും ചെയ്തിട്ടുണ്ട്.

പമ്പയിൽ കുളിക്കുന്ന പെണ്ണുങ്ങൾ! അടുത്ത സീസണിലെ കാഴ്ച! അശ്ലീല സാഹിത്യം വിളമ്പി വയലാറിന്റെ മകൻപമ്പയിൽ കുളിക്കുന്ന പെണ്ണുങ്ങൾ! അടുത്ത സീസണിലെ കാഴ്ച! അശ്ലീല സാഹിത്യം വിളമ്പി വയലാറിന്റെ മകൻ

എന്‍സിപിയില്‍ വീണ്ടും രാജി.... മോദി സ്തുതിയില്‍ പാര്‍ട്ടി വിട്ട് ജനറല്‍ സെക്രട്ടറി മുനാഫ് ഹക്കീം!!എന്‍സിപിയില്‍ വീണ്ടും രാജി.... മോദി സ്തുതിയില്‍ പാര്‍ട്ടി വിട്ട് ജനറല്‍ സെക്രട്ടറി മുനാഫ് ഹക്കീം!!

English summary
sabarimala ns madhavan tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X