കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: പമ്പ വഴി മാത്രം പ്രവേശനം

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ ഭക്തർക്ക് ഓൺലൈനായി പ്രവേശനം അനുവദിക്കണമെന്ന് വിദഗ്ധ സമിതി. സർക്കാർ നിയോഗിച്ചിട്ടുള്ള വിഗദ്ധ സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമറിയിച്ചിട്ടുള്ളത്. അതേ സമയം ഭക്തർ പമ്പാ നദിയിൽ ഇറങ്ങി കുളിക്കാൻ പാടില്ലെന്നും സന്നിധാനം ഉൾപ്പെടെ ഒരിടത്തും താമസിക്കാൻ പാടില്ലെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. കൊറോണ വൈറസ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് ശബരിമലയിൽ പ്രവേശനം അനുവദിക്കേണ്ടതെന്ന നിർദേശവും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. നിർദേശങ്ങൾ പരിശോധിച്ച ശേഷം സർക്കാർ നാളെ തീരുമാനമെടുക്കുമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.

ആരോഗ്യവകുപ്പ് പുഴുവരിച്ചെന്ന് പറയുന്നവരുടെ മനസാണ് പുഴുവരിച്ചത്, ഐഎംഎയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടിആരോഗ്യവകുപ്പ് പുഴുവരിച്ചെന്ന് പറയുന്നവരുടെ മനസാണ് പുഴുവരിച്ചത്, ഐഎംഎയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുപ്പതി മാതൃക

തിരുപ്പതി മാതൃക


കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമതിയാണ് ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുള്ളത്. മണ്ഡല- മകരവിളക്ക് തീർത്ഥാടന നടത്തിപ്പ് സംബന്ധിച്ചാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. നിലവിൽ തിരുപ്പതിയിൽ ഓൺലൈനായി ഭക്തർക്ക് ദർശനം അനുവദിച്ച് വരുന്നുണ്ട്. ഇതേ മാതൃക ശബരിമലയിലും പരിഗണിക്കണം എന്ന നിർദേശമാണ് റിപ്പോർട്ടിലുള്ളത്.

1000 പേർക്ക് പ്രവേശനം

1000 പേർക്ക് പ്രവേശനം

അതേസമയം വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടുവെങ്കിലും വിശ്വാസപരമായ പ്രാധാന്യം കൂടി കണക്കിലെടുക്കുകയും മന്ത്രിയിൽ നിന്നുള്ള തീരുമാനം കൂടി പരിഗണിക്കുകയും ചെയ്ത ശേഷം മാത്രമേ സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. ആഴ്ചയിൽ തിങ്കൾ മുതൽ വെള്ളിവരെയാണ് തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുക. എന്നാൽ പ്രതിദിനം 1000 പേർക്ക് മാത്രമായിരിക്കും അനുമതി ലഭിക്കുക.

 കുട്ടികൾക്ക് പ്രവേശനമില്ല

കുട്ടികൾക്ക് പ്രവേശനമില്ല

പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്നാണ് സമിതി നിർദേശം. അതേ സമയം 65നും 75നും ഇടയിൽ പ്രായമുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ള പക്ഷം ശബരിമലയിൽ പ്രവേശനം അനുവദിക്കാം. ശബരി തീർത്ഥാടനത്തിന് പോകുന്നവർ കൊവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും വിദഗ്ധസമിതി നിർദേശങ്ങളിൽ പറയുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും എല്ലാ തീർത്ഥാടകരും നിലയ്ക്കലിൽ വെച്ച് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാകണം.

Recommended Video

cmsvideo
കേരള: ശബരിമല ദർശനം;കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ദിവസവും ആയിരം പേർക്ക് മാത്രം
പമ്പ വഴി മാത്രം

പമ്പ വഴി മാത്രം


ശബരിമലയിലേക്ക് പമ്പവഴിയുള്ള യാത്ര മാത്രം അനുവദിച്ചാൽ മതിയെന്ന് നിർദേശിച്ച വിദ്ഗ്ധ സമിതി കാനന പാതയിലൂടെയുള്ള യാത്ര അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി മുന്നോട്ടുവച്ചിട്ടുള്ള നിർദേശങ്ങൾ ദേവസ്വം മന്ത്രി മുഖ്യമന്ത്രിയുമായി നാളെ ചർച്ച ചെയ്യും. ഇതിന് പുറമേ തുലാമാസ പൂജയ്ക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്ന കാര്യവും ചർച്ചയാവും. മന്ത്രി സഭായോഗമായിരിക്കും ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

English summary
Sabarimala Pilgrimage: Coronavirus neagative cerficate compulsory for entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X