India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിമലപാത തുറക്കണമെന്ന് ദേവസ്വം ബോർഡ്; ശബരിമലയിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായി കൂടുതൽ ഇളവുകൾ വേണമെന്നാവശ്യപ്പെട്ട് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. അനന്തഗോപൻ. തീർത്ഥാടനത്തിനെത്തിയ ആർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിക്കാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ ഇളവുകൾ വേണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും. അതിനിടെ, ശബരിമല സന്നിധാനത്തെ വരുമാനം 50 കോടി കവിഞ്ഞു. അരവണ വിറ്റ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്.

1

തീർത്ഥാടകരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ ഇളവുകൾ വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുന്നത്. സന്നിധാനത്ത് ദർശനത്തിനെത്തിയ ആർക്കും ഇതുവരെ കൊവിഡ് സ്ഥീരികരിക്കാത്തതും ബോർഡിന് ആശ്വാസമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് തീർഥാടകർക്കായി പരമ്പരാഗത കരിമല പാത ഉൾപ്പെടെ തുറക്കണമെന്നുള്ള ആവശ്യം ബോർഡ് സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്.

സാരിയില്‍ അതീവ സുന്ദരിയായി സുചിത്ര; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

രണ്ട് ഡോസ് കൊവിഡ് വാക്സീനെടുത്തവര്‍ക്കും ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ബുക്ക് ചെയ്യാതെ തന്നെ ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് ബോർഡിൻ്റെ ആവശ്യം. ഇതിൽ അന്തിമ തീരുമാനമെടുക്കുക സംസ്ഥാന സർക്കാരാണ്. അതിനിടെ, ശബരിമല സന്നിധാനത്തെ വരുമാനം 50 കോടി കവിഞ്ഞു. അരവണ വിറ്റ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. ഇന്നലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കെ മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തി. മൂവരും ദീപാരാധനയും അത്താഴ പൂജയും കഴിഞ്ഞ് ഹരിവരാസനത്തിന് ശേഷമാണ് മലയിറങ്ങിയത്. രമേശ് ചെന്നിത്തല വഴിപാടായി ഉദയാസ്തമന പൂജയും നടത്തി.

3

അതേസമയം, തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന ഡിസംബർ 25നും മണ്ഡല പൂജ നടക്കുന്ന 26നും നടക്കും. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്കയങ്കി ഘോഷയാത്ര 22ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 22ന് രാത്രി ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം, 23ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം, 24ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ വിശ്രമിച്ച ശേഷം 25ന് ഉച്ചയ്ക്ക് ഒന്നിന് പമ്പയിലെത്തും. ഈ ക്ഷേത്രങ്ങളിൽ ഘോഷയാത്രയ്ക്ക് വരവേല്പ് നൽകും.

4

തുടർന്ന്, വൈകിട്ട് 3 വരെ പമ്പ ഗണപതി കോവിലിൽ ദർശനം. പിന്നീട് പൊലീസ് അകമ്പടിയിൽ അയ്യപ്പ സേവാസംഘം പ്രവർത്തകർ ചുമന്ന് ശരംകുത്തിയിൽ എത്തിക്കും. വൈകിട്ട് 5ന് സന്നിധാനത്ത് നിന്ന് ശരംകുത്തിയിൽ എത്തുന്ന സംഘം ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി വൈകിട്ട് 6.30ന് ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ സന്നിധാനത്ത് മണ്ഡലപൂജ നടക്കും.

5

മണ്ഡലപൂജയ്ക്ക് ശേഷം അടയ്ക്കുന്ന തിരുനട മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും. മണ്ഡല-മകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി നവംബർ 16 മുതൽ 2022 ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിനുള്ള അനുമതിയുണ്ട്. അയ്യന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന ജനുവരി 14 ന് വൈകിട്ട് 6.30 ന് നടക്കും. ചരിത്രപ്രസിദ്ധമായ മകരവിളക്ക് പൂജയും ജനുവരി 14 ന് നടക്കും.

cmsvideo
  ഒമിക്രോണ്‍ പടരുന്നു, രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം | Oneindia Malayalam
  English summary
  Devaswom Board President K Krishnan said that he would approach the state government again seeking more concessions for Sabarimala pilgrims
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X