ശബരിമല ദര്‍ശനം; ഭക്തര്‍ക്ക് ആര്‍ടിപിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
ശബരിമല: ഡിസംബര്‍ 2ന് ശേഷം ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൊവിഡ് 19 ആര്‍ടിപിസി ആര്‍ നെഗറ്റീവ് സര്‌ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു വ്യക്തമാക്കി. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ശബരിമല ദര്‍ശനത്തിനായി എത്തുമ്പോള്‍ അയ്യപ്പഭക്തര്‍ കയ്യില്‍ കരുതേണ്ടത്. ഡിസംബര്‍ 31മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവ കാലം. ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് മല കയറാന്‍ അനുമതി ലഭിക്കുകയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോലും ദ്വസ്വം ബോര്‍ഡിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ ശബരിമല തീര്‍ഥാടന സമയത്ത് സര്‍ക്കാര്‍ 20 കോടി രൂപ ദേവസ്വം ബോര്‍ഡിന് നല്‍കിയെന്നും പ്രസിഡന്റ് പറഞ്ഞു.

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 20 കോടി ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 50 കോടി രൂപയാണ് ദേവസ്വം ബോര്‍ഡിന് കൈമാറിയത്. ഇതില്‍ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും ദേവസ്വം ബോര്‍ഡിനുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തീര്‍ഥാടകരുടെ എണ്ണം ക്രമീകരിച്ചതിനെ തുടര്‍ന്ന് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടമാണ് ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് നേരിടുന്നത്. കഴിഞ്ഞവവര്‍ഷത്തെ നാലില്‍ ഒന്ന് വരുമാനം പോലും ഈ വട്ടം ശബരിമലയില്‍ നിന്നും ലഭിച്ചിരുന്നില്ല.
സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വേണ്ട; നേടാം 310 ദശലക്ഷം ഡോളര്‍












Click it and Unblock the Notifications