ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു; 7 വയസുകാരൻ ഉൾപ്പെടെ 3 മരണം
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവെ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു. തമിഴ്നാട് ഹൊസൂർ സ്വദേശികളായ ഗണേഷ് (7) നാഗരാജ് (45), കൃഷ്ണഗിരി സ്വദേശി സൂര്യ (23) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 17 ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ തേനിയിൽ വെച്ചാണ് അപകടം നടന്നത്.

ടെമ്പോ ട്രാവലറിലായിരുന്നു തീർത്ഥാടകർ സഞ്ചരിച്ചത്. ഈ വാഹനത്തിലേക്ക് സ്വകാര്യ ബസ് വന്ന് ഇടിക്കുകയായിരുന്നു. സ്വകാര്യ ബസില്‍ ഇടിച്ച് അപകടം. പത്ത് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അപകടത്തിൽ ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഡ്രൈവർ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഡ്രൈവർക്കൊപ്പം ടെമ്പോയുടെ മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ച മറ്റ് രണ്ട് പേർ. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications