Get Updates
Get notified of breaking news, exclusive insights, and must-see stories!

പമ്പ മുതൽ സന്നിധാനം വരെ 258 ക്യാമറകൾ; സിസിടിവി നിരീക്ഷണം ശക്തമാക്കി പോലീസ്

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് വർദ്ധിച്ചതോടെ സി സി ടി വി നിരീക്ഷണം ശക്തമാക്കി പോലീസ്. പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പോലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പോലീസ്, ദേവസ്വം, വിജിലൻസ് എന്നിവയുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.

ക്ഷേത്ര പരിസരം 24 മണിക്കൂറും സി സി ടി വി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതൽ പാണ്ടിത്താവളം വരെ 60 ക്യാമറകളാണ് പോലീസ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കൺട്രോൾ റൂമിന്റെ മേൽനോട്ടം പോലീസ് സ്പെഷ്യൽ ഓഫീസർ പി ബിജോയ്ക്കാണ്. ക്യാമറയിൽ പതിയുന്ന നിയമ ലംഘനങ്ങൾ ഉടൻതന്നെ പരിശോധിച്ച് അപ്പപ്പോൾ തന്നെ നിയമനടപടികൾ സ്വീകരിക്കാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

sabarimala

പമ്പ മുതൽ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനും ഇതുവഴി സാധിക്കുന്നുണ്ട്. തീർത്ഥാടകരുടെ ആവശ്യാനുസരണം മെഡിക്കൽ ടീം, ആംബുലൻസ്, ട്രോളി, അ​ഗ്നി ശമന വിഭാ​ഗം എന്നിവരെ അറിയിക്കാനും ക്യാമറകൾ ഉപയോ​ഗിക്കുന്നുണ്ട്. സുരക്ഷയുടെ ഭാ​ഗമാഇ ദേവസ്വം വിജലൻസ് ആകെ 172 സി സി ടി വി ക്യാമറകളാണ് വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. മരക്കൂട്ടം മുതൽ സന്നിധാനത്തേക്ക് വരെ 160 സി സി ടി വി ക്യാമറകളും സോപാനത്തിൽ 32 ക്യാമറകളുമാണ് സ്ഥാപിച്ചിട്ടുള്ളത്.

അതേ സമയം സ്നാന ഘട്ടത്തിൽ തീർത്ഥാടകർ‌ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് തടയാൻ സാങ്കേതിക മാർ​ഗങ്ങൾ അവസംബിക്കുമെന്ന് ശുചിത്വ മിഷൻ‌ എക്സിക്യൂട്ടീവ് ഡയരക്ടർ പറഞ്ഞു. ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് "സ്വാമി AI ചാറ്റ്ബോട്ട്" എന്ന അത്യാധുനിക ഡിജിറ്റൽ അസിസ്റ്റന്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

വാട്സ്ആപ്പിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി,മലയാളം,തെലുഗ്,തമിഴ്,കന്നഡ തുടങ്ങി ആറു ഭാഷകളിലാണ് ഉള്ളത്. നടതുറപ്പ്,പ്രസാദം,പൂജ സമയങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കും.അടുത്തുള്ള ക്ഷേത്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഭക്തർക്ക് തടസമില്ലാത്ത യാത്ര ഉറപ്പാക്കുന്നു. തിരക്കേറിയ തീർത്ഥടന കാലത്തു അപകട അത്യാഹിത സാധ്യതകൾ തിരിച്ചറിഞ്ഞു ചാറ്റ് ബോട്ട് ഒരു പ്രധാന സുരക്ഷ ഉപകാരണമായി പ്രവർത്തിക്കുന്നു.

പോലീസ്,അഗ്നി ശമന വിഭാഗം,വൈദ്യ സഹായം,ഫോറസ്റ്റ് തുടങ്ങി ഏറെ കാര്യങ്ങൾക്കായി എമർജൻസി ഹോട്ട് ലൈനുകളിലേക്ക് ഇത് കേന്ദ്രീകൃത ആക്സസ് ചെയ്ത് ഉടനടി പ്രതികരണവും നടപടിയും ഉറപ്പാക്കുന്നു. 6238008000 എന്ന് നമ്പറിലേക്ക് ഹായ് അയച്ചാൽ സേവനം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+