ശബരിമലയിലെ രാത്രിയാത്രാ വിലക്ക് നീക്കി; 24 മണിക്കൂറും പമ്പയിലേക്കും സന്നിധാനത്തേക്കും യാത്ര ചെയ്യാം
Recommended Video

ശബരിമല: ശബരിമലയിലേക്കുള്ള രാത്രിയാത്രാ നിരോധനം പൂര്‍ണമായും നീക്കി. രാത്രിയില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകുന്ന തീര്‍ഥാടകരെ തടയില്ലെന്ന് പോലീസ് വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദ്ദേശം കണക്കിലെടുത്താണ് നടപടി. അതേസമയം സന്നിധാനത്ത് തിരക്ക് കുറഞ്ഞതും രാത്രി യാത്ര വിലക്ക് നീക്കാൻ കാരണമായാണെന്നാണ് സൂചന.
നിലയ്ക്കലില്‍നിന്ന് ദിവസം മുഴുവന്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തും. 15 മിനിട്ട് ഇടവിട്ടാവും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുക. സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വിരിവെക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസം പോലീസ് നീക്കിയതിന് പിന്നാലെയാണ് ഇപ്പോൾ രാത്രി യാത്രാ വിലക്കും നീക്കിയിരിക്കുന്നത്.

പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും വലിയ നടപ്പന്തലില്‍ വിരിവെക്കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞ് പോലീസ് നിയന്ത്രണങ്ങൾ ചൊവ്വാഴ്ച വൈകിട്ട് വരെ തുടരുകയായിരുന്നു. പിന്നീട് ചൊവ്വാഴ്ച രാത്രിയോടെയാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. അഞ്ച് ദിവസമായി പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഓരോന്നായി പിന്‍വലിക്കുന്നത്.












Click it and Unblock the Notifications