Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: പിതാവിനൊപ്പം ദർശനത്തിനെതിരെ 12 കാരിയെ തടഞ്ഞു, പരിശോധന ശക്തമാക്കി പോലീസ്!

പത്തനംതിട്ട: ശബരിമല ദർശനത്തിന് പിതാവിനൊപ്പം വന്ന 12 വയസ്സുള്ള പെൺകുട്ടിയെ തടഞ്ഞ് പോലീസ്. കുട്ടിയുടെ രേഖകൽ പരിശോധിച്ച ശേഷമായിരുന്നു പോലീസിന്റെ നടപടി. രേഖകൾ പരിശോധിച്ചതിന് ശേഷം പെണ്‍കുട്ടിയെ പമ്പയില്‍ വെച്ച് വനിതാ പോലീസ് തടഞ്ഞുവെക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്യുകയായിരുന്നു.

തമിഴ്‌നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. 10 വയസിനു മുകളിലേക്കും 50 വയസിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചനയെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കർശന പരിശേധന നടത്തിയതിന് ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്.

Sabarimala

കോടതി വിധിയില്‍ അവ്യക്ത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ നിന്നെത്തിയ പത്തോളം യുവതികളെ പോലീസ്‌ പമ്പയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. ആചാര ലംഘനം നടത്താന്‍ ശ്രമിച്ചാല്‍ തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും അറിയിച്ചിട്ടുണ്ട്. പോലീസ് തന്നെ യുവതികളെ പരിശോധന നടത്തി തിരിച്ചയക്കുന്നതിനാൽ ഇത്തവണ പ്രതിഷേധങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+