മകരവിളക്ക്: ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; 10 വ്യൂപോയ്ന്റുകൾ, 800 കെഎസ്ആര്‍ടിസി ബസുകൾ
പത്തനംതിട്ട: മകരവിളക്ക് ആഘോഷത്തിനായി സന്നിധാനത്ത് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഭക്തരുടെ തിരക്ക് വർദ്ധിച്ച് വരികയാണ്. ഇന്ന് ബിംബ ശുദ്ധിക്രിയകളും താന്ത്രിക ചടങ്ങുകളുമാണ് പ്രധാനമായും നടക്കുക. അതേ സമയം, ശബരിമലയൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ 50000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
സന്നിധാനത്തും പരിസരത്തും മകര വിളക്ക് ദർശനത്തിനായി ഭക്തർ എത്തിയിട്ടുണ്ട്. ഇവർക്ക് ഇന്നും നാളെയും പാണ്ടിത്താവളത്ത് അന്നദാനം ഒരുക്കിയിട്ടുണ്ട്. മകര വിളക്കിന്റെ പശ്ചാത്തലത്തിൽ സുരക്ഷയ്ക്കായി 1000 പോലീസുകാരെ കൂടുതൽ ആയി പമ്പ മുതൽ പുല്ലുമേട് വരെയുള്ള പ്രദേശത്ത് വിന്യസിച്ചു. പോലീസ് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

അവസാന ഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെയും ദേവസ്വം അധികൃതരുടേയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. ദർശനത്തിനായി 10 വ്യൂപോയിന്റുകൾ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടർ ടാങ്കിന് മുൻവശത്ത് , മരാമത്ത് കോംപ്ലക്സിന് മുൻവശത്തെ തട്ടുകൾ, ബി എസ് എൻ എൽ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം മുകൾ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം,
അപ്പാച്ചിമേട് അന്നദാന മണ്ഡപത്തിന് മുൻവശം ഇൻസിനറേറ്റിന് മുൻവശം തുടങ്ങിവയാണ് വ്യൂ പോയ്ന്റുകൾ. ഇവിടങ്ങളിൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും പൂർത്തിയാത്തി. ഞായർ, തിങ്കൾ ദിവസങ്ങലിൽ സൗജന്യ ഭക്ഷണവിതരണവും നടത്തും. പതിവായി നടത്തുന്ന അന്നജാനത്തിന് പുറമേയാണിത്. ചുക്കുവെള്ള വിതരണത്തിന് 66 പോയിന്റുകൾ സജ്ജമാക്കി.
മകരള വിളക്കിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നായി 800 ബസ്സുകൾ പമ്പയിലെത്തിക്കും. മകര ജ്യോതി ദർശനം കഴിഞ്ഞിറങ്ങുന്നവർക്കായി കൂടുതൽ ചെയിൻ ദീർഘ ദൂര സർവീസുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. പമ്പ ഹിൽടോപ്പ് മുലതൽ ഇലവുങ്കൽ വരെ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ബസുകൾ ഇടതടവ് ഇല്ലാതെ സർവീസ് നടത്തും. ഉത്സവത്തിന് ശേഷം നടയടക്കുന്ന 20 ന് രാത്രി വരെ ചെയിൻ സർവീസുകളും 21 ന് പുലർച്ചെ നാല് വരെ ദീർഘദൂര സർവീസുകളും നടത്തും.
അതേ സമയം, മകര വിളക്കിന് ശബരിമല അയ്യപ്പിന് ചാർത്താനുള്ള തിരുവാഭരമങ്ങൾ അടങ്ങിയ പേടകങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തു നിന്ന് പുറപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ചേരും. തുടർന്ന് മകരവിളക്കിന് തിരുവാഭരണങ്ങൾ ചാർത്തിയാണ് ദീപാരാധന
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications