കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നിധാനത്ത് തിങ്കളാഴ്ചയും നാമജപ പ്രതിഷേധം... വാവര് നടയ്ക്ക് മുന്നിൽ, പോലീസ് പ്രതിഷേധക്കാരെ നീക്കി

Google Oneindia Malayalam News

ശബരിമല: സന്നിധാനത്ത് തിങ്കളാഴ്ചയും നാമജപ പ്രതിഷേധം. ഇരുപത്തഞ്ചോളം വരുന്ന സംഘമാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. വാവര് നടയ്ക്ക് മുന്നിലായിരുന്നു നാമജപ പ്രതിഷേധം നടന്നത്. എസ്പി ശിവവിക്രം ഉടന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ അവിടെ നിന്ന് പ്രതിഷേധിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

<strong>നൂറുകോടി അനുവദിച്ചിട്ടുണ്ട്.... കിട്ടിയത് 19 കോടി.... കണ്ണന്താനത്തെ പൊളിച്ചടുക്കി ഐസക്ക്!!</strong>നൂറുകോടി അനുവദിച്ചിട്ടുണ്ട്.... കിട്ടിയത് 19 കോടി.... കണ്ണന്താനത്തെ പൊളിച്ചടുക്കി ഐസക്ക്!!

കഴിഞ്ഞ ദിവസത്തെ പോലെ അക്രമ സംഭവങ്ങളൊന്നും ഇല്ലാതെ സമാധാനപരമായി പോലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു. പോലീസ് നടപടിക്കെതിരെ അവര്‍ മാധ്യമങ്ങളോട് സംസാരിച്ചുവെങ്കിലും വൈകാതെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

Sabarimala

കഴിഞ്ഞ ദിവസം ശബരിമല ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധമായിരുന്നു ഉണ്ടായത്. വലിയ നടപ്പന്തലിന് സമീപത്തായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് അറസ്റ്റുചെയ്ത 69 പേരെ പത്തനംതിട്ട മുന്‍സിഫ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ ഇവരെ പല ഘട്ടങ്ങളായാണ് കോടതിയില്‍ ഹാജരാക്കിയത്. തങ്ങള്‍ ശരണം വിളിക്കുക മാത്രമാണ് ചെയ്തത് എന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.

English summary
Sabarimala protest at Vavru swami masjid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X