• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സമരവീര്യം ചോര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും! സെക്രട്ടറിയേറ്റ് വളയലും വേണ്ടെന്നു വെച്ച് ബിജെപി

  • By Aami Madhu

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയെ ആദ്യം ബിജെപിയും ആര്‍എസ്എസും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ നിന്ന നില്‍പ്പില്‍ നിലപാട് മാറ്റിയ സംഘടനകള്‍ ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി. തുടര്‍ന്ന് സംഘര്‍ഷഭരിതമായിരുന്നു കേരളം. സമരങ്ങളും ഹര്‍ത്താലുകളും തുടങ്ങി ഏത് വിധേനയും സ്ത്രീപ്രവേശനത്തെ പ്രതിരോധിക്കുകയെന്ന ഒറ്റ ലക്ഷ്യവുമായി സംഘടനകള്‍ മുന്നോട്ട് പോയി.

എന്നാല്‍ മറുതലയ്ക്കല്‍ ബിജെപി സമരങ്ങളെ ശക്തമായി പ്രതിരോധിച്ച് സര്‍ക്കാരും രംഗത്തെത്തി. സമരത്തിന് ഇറങ്ങിയ പ്രതിഷേധകരെ അഴിക്കുള്ളിലാക്കിയും നേതാക്കാള്‍ക്കെതിരേയും പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തും സര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയതോടെ ബിജെപി സമരങ്ങള്‍ ഏകദേശം പൊളിഞ്ഞ മട്ടായി. ഒടുവില്‍ പ്രതിഷേധങ്ങള്‍ മറികടന്ന് യുവതീപ്രവേശനം സാധ്യമായതോടെ ബിജെപിയുടെ സമരങ്ങളും അയഞ്ഞു തുടങ്ങി. ഏറ്റവും ഒടുവില്‍ ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റ് വളയല്‍ സമരവും ഉപേക്ഷിച്ചിരിക്കുകയാണ് ആര്‍എസ്എസും ബിജെപിയും.

സെക്രട്ടറിയേറ്റ് പടിക്കല്‍

സെക്രട്ടറിയേറ്റ് പടിക്കല്‍

ശബരിമലയിലെ സമരങ്ങളില്‍ ബിജെപി ഇടപെടേണ്ടതില്ലെന്നും പുറത്തുള്ള പ്രതിഷേധങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയെന്നുമുള്ള ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരമിരുന്നത്.

ബിജെപിയില്‍ നിന്ന് അകറ്റി

ബിജെപിയില്‍ നിന്ന് അകറ്റി

ഇതോടെ ശബരിമലയിലെ സമരത്തിന്‍റെ കടിഞ്ഞാണ്‍ ആര്‍എസ്എസ് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ സമരങ്ങളില്‍ തുടരെ പ്രശ്നങ്ങള്‍ ഉണ്ടായതിനാല്‍ വിശ്വാസികളായ അണികളേയും പ്രവര്‍ത്തകരേയും ഇത് ബിജെപിയില്‍ നിന്ന് അകറ്റാന്‍ കാരണമാക്കിയെന്നാണ് വിലയിരുത്തല്‍.

ആരെയും തിരിഞ്ഞ് നോക്കിയില്ല

ആരെയും തിരിഞ്ഞ് നോക്കിയില്ല

കൂടാതെ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമായതോടെ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിരവധി പ്രവര്‍ത്തകരും പോലീസ് കസ്റ്റഡിയില്‍ ആയി.പലരുടേയും പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമടക്കം കേസ് ചുമത്തിയെങ്കിലും നേതൃത്വം ഇതുവരെ ആരേയും തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഉപേക്ഷിച്ചു

ഉപേക്ഷിച്ചു

ഇതോടെ നേരത്തേ നിശ്ചയിച്ച സെക്രട്ടറിയേറ്റ് വളയല്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് പാര്‍ട്ടി. തിരുമാനം കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് നിഗമനം.

അമൃതാനന്ദമിയും സന്യാസിമാരും

അമൃതാനന്ദമിയും സന്യാസിമാരും

സെക്രട്ടറിയേറ്റ് വളയല്‍ ഉപേക്ഷിച്ച് പകരം അമൃതാനന്ദമയിയെ ഉള്‍പ്പെടുത്തി അയ്യപ്പ ഭക്ത സംഗമം നടത്താനാണ് നിലവില്‍ തിരുമാനിച്ചിരിക്കുന്നത്. ശ്രീ ശ്രീ രവിശങ്കറിനേയും രാജ്യത്തെ പ്രമുഖ സന്യാസി ശ്രേഷ്ഠന്‍മാരേയും എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

നിരാഹാരവും വേണ്ട

നിരാഹാരവും വേണ്ട

അതേസമയം ബിജെപിയുടെ നിരാഹാര സമരവും ആളില്ലാത്തിനാല്‍ ഉപേക്ഷിക്കാനൊരുങ്ങുകയാണ് ബിജെപിയെന്നാണ് വിവരം.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, യുവതികളെ പ്രവേശിപ്പിച്ചുള്ള ആചാല ലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു ഡിസംബര്‍ 3 മുതല്‍ ബിജെപി നിരാഹാര സമരം തുടങ്ങിയത്.

തയ്യാറല്ല

തയ്യാറല്ല

എന്നാല്‍ ഇപ്പോള്‍ സമരം ഏറ്റെടുക്കാന്‍ പ്രമുഖ നേതാക്കളൊന്നും മുന്നോട്ട് വരാന്‍ തയ്യാറാകുന്നില്ലത്രേ.പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള സമരം നയിക്കട്ടേയെന്ന ആവശ്യം നേതാക്കളില്‍ പലരും ഉയര്‍ത്തിയെങ്കിലും പിള്ള അതിന് തയ്യാറായില്ല.

 പിള്ളയും മുങ്ങി

പിള്ളയും മുങ്ങി

അധ്യക്ഷന്‍ തന്നെ സമരത്തിനിരുന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആകില്ലെന്ന് പറഞ്ഞ് പിള്ള ഒഴിയുകയായിരുന്നത്രേ. ശബരിമല വിഷയത്തില്‍ ജയില്‍വാസം നയിച്ച കെ സുരേന്ദ്രനോട് ഇതേ ആവശ്യം നേതൃത്വം ഉന്നയിച്ചെങ്കിലും സുരേന്ദ്രനും നേതൃത്വത്തിന് വഴങ്ങിയില്ല.

 ജനവരി 22 ന്

ജനവരി 22 ന്

നിലവില്‍ ബിജെപി നേതാക്കളായ എന്‍ ശിവരാജനും പിഎം വേലായുധനുമാണ് നിരാഹാരം കിടന്നത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വിടി രമയാണ് ഇപ്പോള്‍ സമരപന്തലില്‍ ഉള്ളത്. ഇതോടെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കുന്ന ജനവരി 22 ന് സമരം അവസാനിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

English summary
sabarimala protest bjp to steps back from protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X