കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാധാകൃഷ്ണന്‍ പോയി പത്മനാഭന്‍ വന്നു; പത്മനാഭനെ അറസ്റ്റ് ചെയ്തുനീക്കി, ഇനി ശോഭ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന നേതാവ് സികെ പത്മനാഭനെ അറസ്റ്റ് ചെയ്തു നീക്കി. ആരോഗ്യനില വഷളായെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് നടപടി. പത്മനാഭനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

So

സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഇനി നിരാഹാര സമരം നടത്തുമെന്ന് ബിജെപി കോര്‍കമ്മിറ്റി അറിയിച്ചു. ശോഭ നിരാഹാരം തുടങ്ങി. ഒമ്പതു ദിവസമാണ് പത്മനാഭന്‍ നിരാഹാര സമരം നടത്തിയത്.

നേരത്തെ നിലയ്ക്കലിലായിരുന്നു ബിജെപി സമരം. പിന്നീടാണ് സമരം തിരുവനന്തപുരത്തേക്ക് മാറ്റിയത്. സെക്രട്ടറിയേറ്റ് പടിക്കല്‍ ആദ്യം നിരാഹാര സമരം നടത്തിയിരുന്നത് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനായിരുന്നു. ഇദ്ദേഹം ഏഴ് ദിവസം നിരാഹാരമിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തൊട്ടുപിന്നാലെ സംസ്ഥാന നേതാവ് സികെ പത്മനാഭന്‍ സമരം ആരംഭിക്കുകയായിരുന്നു.

മോദിയുടെ ഉഗ്രന്‍ പ്രഖ്യാപനം; വില കുത്തനെ കുറയും, രാജ്യം കാത്തിരുന്ന തീരുമാനം!! 99 ശതമാനത്തിനുംമോദിയുടെ ഉഗ്രന്‍ പ്രഖ്യാപനം; വില കുത്തനെ കുറയും, രാജ്യം കാത്തിരുന്ന തീരുമാനം!! 99 ശതമാനത്തിനും

രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമസാക്തമായിരുന്നു. പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

English summary
Sabarimala Protest: CK Padmanabhan ends fast, Shobha Surendran continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X