കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തു; ഗുരുതരമായ വകുപ്പുകള്‍, പിണറായി സര്‍ക്കാര്‍ കളി മാറ്റുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സമരവുമായി ബന്ധപ്പെട്ട് നടന്ന വിവാദ പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിയമോപദേശം ലഭിച്ച ശേഷമാണ് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.

കലാപത്തിന് ആഹ്വാനം ചെയ്തതുള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സമരത്തിന് നേതൃത്വം നല്‍കിയിരുന്ന മറ്റു ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുമോ എന്ന് വ്യക്തമല്ല. അക്രമമുണ്ടാക്കുന്നതിന് വേണ്ടി വ്യാജ പ്രചാരണം നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെയുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

രണ്ടിടത്ത് പരാതി, കേസ് കോഴിക്കോട്

രണ്ടിടത്ത് പരാതി, കേസ് കോഴിക്കോട്

യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോടും കൊച്ചിയിലും പരാതികള്‍ ലഭിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ ഷൈബിന്‍ നന്മണ്ടയാണ് കോഴിക്കോട് കസബ പോലീസില്‍ പരാതി നല്‍കിയത്. തന്ത്രിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ശ്രീധരന്‍ പിള്ള കോടതി അലക്ഷ്യ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

 നിയമോപദേശം ലഭിച്ചു

നിയമോപദേശം ലഭിച്ചു

കലാപത്തിന് ആഹ്വാനം നല്‍കി. തന്ത്രിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, സുപ്രീംകോടതി വിധിക്കെതിരെ പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. കുറ്റകരമായ പ്രവൃത്തിയാണ് ശ്രീധരന്‍ പിള്ള ചെയ്തതെന്നായിരുന്നു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം.

 കോടതി അനുമതിയും നല്‍കി

കോടതി അനുമതിയും നല്‍കി

നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ പോലീസ് കോടതിയുടെ അനുമതി തേടി. കോടതി അനുമതി കൂടി ലഭിച്ച ശേഷമാണ് ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 505 (1) (ബി) പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് പറയുന്നു.

ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം

ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം

തുലാമാസ പൂജ സമയത്ത് നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലാണ് എന്നാണ് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പ്രസംഗിച്ചത്. നമ്മുടെ അജണ്ടയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നതെന്നും ശ്രീധരന്‍ പിള്ള പ്രസംഗിച്ചിരുന്നു. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള അവസരമാണ് ഇതെന്നും ശ്രീധരന്‍ പിള്ള പറയുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

വെറുതെയിരിക്കില്ല

വെറുതെയിരിക്കില്ല

അതേസമയം, കേസ് കൊടുത്തവര്‍ക്കെതിരെ വെറുതെയിരിക്കില്ലെന്ന് ശ്രീധരന്‍ പിള്ള കാസര്‍കോട് ആരംഭിച്ച രഥയാത്രയുടെ ഉദ്ഘാടനത്തിന് ശേഷം പറഞ്ഞു. തന്റെ പേരില്‍ ഏഴ് കേസുകള്‍ ഇതുവരെ എടുത്തിട്ടുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും തനിക്കെതിരെ കേസ് കൊടുത്തു നടക്കുകയാണ്. വെറുതെയിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

English summary
Sabarimala protest: Police case against PS Sreedharan pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X