കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്‍ അഴിക്കുളളില്‍ തന്നെ; റിമാന്‍ഡ് 14 ദിവസത്തേക്ക്, നെഞ്ച് വേദനിക്കില്ലെന്ന് സുരേന്ദ്രന്‍

Google Oneindia Malayalam News

റാന്നി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ കുരുക്ക് പോലീസ് മുറുക്കിക്കൊണ്ടിരിക്കുകയാണ്. നിലയ്ക്കലില്‍ പോലീസ് വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു കെ സുരേന്ദ്രനെ ആദ്യം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കരുതല്‍ തടങ്കല്‍ വെക്കാനാണെന്നാണ് ആദ്യം വിശദീകരണം നല്‍കിയതെങ്കിലും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

<strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ</strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ

പിന്നീട് സുരേന്ദ്രനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ സുരേന്ദ്രന് ബുധനാഴ്ച്ച ജാമ്യം ലഭിച്ചെങ്കിലും കണ്ണൂര്‍ കോടതിയുടെ വാറന്റ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനായില്ല. അതിനിടെയാണ് സുരേന്ദ്രനെതിരെ പോലീസ് വീണ്ടും കേസ് എടുത്തത്. ഈ കേസില്‍ അദ്ദേഹത്തെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

വീണ്ടും റിമാന്‍ഡ്

വീണ്ടും റിമാന്‍ഡ്

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് കെ സുരേന്ദ്രനെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച്ച് രാവിലെ റാന്നികോടതിയില്‍ ഹാജരാക്കിയ കെ സുരേന്ദ്രനെ ഡിസംബര്‍ ആറുവരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

ലളിതയെന്ന 52കാരിയെ

ലളിതയെന്ന 52കാരിയെ

ചിത്തിര ആട്ടവിശേഷത്തില്‍ തൃശ്ശൂരില്‍ നിന്നുവന്ന ലളിതയെന്ന 52കാരിയെ തടഞ്ഞ സംഭവത്തില്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്ന് കാണിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമാനസംഭവത്തില്‍ കേസ്

സമാനസംഭവത്തില്‍ കേസ്

കെ സുരേന്ദ്രന് പുറമെ ബിജെപി നേതാവ് വിവി രാജേഷ്, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരേയും സമാനസംഭവത്തില്‍ കേസ് എടുത്തിരുന്നു.

വീണ്ടും പരിഗണിക്കും

വീണ്ടും പരിഗണിക്കും

സുരേന്ദ്രന്റെ ജാമ്യാപേക്ഷയും സുരേന്ദ്രനെ ചോദ്യം ചെയ്യണം എന്ന പോലീസിന്റെ ആവശ്യവും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യവും ശനിയാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും.

പ്രതികരണം

പ്രതികരണം

അതേസമയം തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനാണ് മുഖ്യമന്ത്രിയും പോലീസും ശ്രമിക്കുന്നതെന്നാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. തന്നെ ജയില്‍ കിടത്താനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്.

യുവതീപ്രേവശനം

യുവതീപ്രേവശനം

ശബരിമലയില്‍ യുവതീപ്രേവശനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് നടക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. തന്നെ കൊട്ടാരക്കര ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നും കള്ളക്കേസുകള്‍ കൊണ്ടൊന്നും താന്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.

നെഞ്ചുവേദനയൊന്നും അഭിനയിക്കില്ല

നെഞ്ചുവേദനയൊന്നും അഭിനയിക്കില്ല

നെഞ്ചുവേദനയൊന്നും ഞാന്‍ അഭിനയിക്കില്ലെന്നും പി ജയരാജനെ പരോക്ഷമായി പരിഹസിച്ച് സുരേന്ദ്രന്‍ പറഞ്ഞു. 11 മണിക്കാണ് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കിയത്. റാന്നി കോടതിയില്‍ ഹാജരാക്കാനുള്ള വാറന്റ് കൊട്ടാരക്കര ജയിലില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു.

എംടി രമേശ്

എംടി രമേശ്

അതിനിടെ സുരേന്ദ്രന്റെ അറസ്റ്റ് രാഷ്ട്രീയപരമായി മുതലെടുക്കാന്‍ കഴിയുമോ എന്നാണ് ബിജെപി നോക്കുന്നത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കെ സുരേന്ദ്രനെ സിപിഎമ്മും സര്‍ക്കാരും വേണ്ടയാടുകയാണെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പ്രതികരിച്ചത്.

ആജീവനാന്തം ജയിലിലിടാന്‍

ആജീവനാന്തം ജയിലിലിടാന്‍

കെ സുരേന്ദ്രനെ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഡാലോചന നടത്തുന്നുണ്ട്. സുരേന്ദ്രനെ രാഷ്ട്രീയപരമായി നേരിടാനാണ് സര്‍ക്കാരും സിപിഎമ്മും ശമ്രിക്കേണ്ടത്.
കള്ളക്കേസുകള്‍ ചുമത്തി സുരേന്ദ്രനെ ആജീവനാന്തം ജയിലിലിടാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും ബിജെപി നേരിടും.

അടുത്ത കള്ളക്കേസ്

അടുത്ത കള്ളക്കേസ്

സുരേന്ദ്രനെതിരെ ആദ്യമെടുത്ത കള്ളക്കേസില്‍ ജാമ്യം കിട്ടുമെന്ന് ഉറപ്പായപ്പോഴാണ് അടുത്ത കള്ളക്കേസുമായി രംഗത്തെത്തുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യമില്ലാ കേസാണ് എടുത്തിരിക്കുന്നത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസ് എടുത്തത്. ഇത് ബിജെപിയോടുള്ള വെല്ലുവിളിയാണെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.

English summary
sabarimala protest case bjp leade k surendran remanded for 14 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X