Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സമരത്തില്‍ കുട്ടികളെ കവചമാക്കി; അന്വേഷണത്തില്‍ തെളിഞ്ഞു, രക്ഷിതാക്കള്‍ കുടുങ്ങും

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തിനെതിരെ നടന്ന സമരത്തില്‍ കുട്ടികലെ കവചമാക്കി ഉപയോഗിച്ചുവെന്ന് കണ്ടെത്തല്‍. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ആരാണ് കുട്ടികളെ കവചമായി ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

02

സമരത്തിന് നേതൃത്വം നല്‍കിയവരാണോ അതോ രക്ഷിതാക്കളാണോ കുട്ടികളെ കവചമാക്കി സമരം നടത്തിയത് എന്നാണ് അന്വേഷിക്കുക. രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.

യുവതീ പ്രവേശനത്തിനെതിരെ ശബരിമലയില്‍ തുലാമാസ പൂജാ വേളയിലും ചിത്തരആട്ട പൂജയുടെ വേളിയിലും മണ്ഡലകാലത്തും ശക്തമായ സമരം നടന്നിരുന്നു. ഈ സമരത്തിന് കുട്ടികളെ മുന്‍നിരയില്‍ കണ്ടത് വിവാദമായിരുന്നു.

വിവാദമായ ഒരു സംഭവത്തില്‍ കുട്ടികളെ മുന്നില്‍ നിര്‍ത്തിയത് സംബന്ധിച്ചാണ് ബാലാവകാശ കമ്മീഷന്‍ അന്വേഷണം നടത്തിയത്. കുട്ടികളെ കവചമാക്കി സമരം നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെയുക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

കുട്ടികളെ മുന്നില്‍ നിര്‍ത്തിയുള്ള സമരം നയിച്ചവര്‍ക്കെതിരെ കേസെടുക്കും. മാത്രമല്ല, കുട്ടികളെ സമരസ്ഥലത്തേക്ക് അയച്ച രക്ഷിതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും. സമരത്തിന്റെ വീഡിയോ പോലീസ് പരിശോധിക്കും. പ്രക്ഷുബ്ധമായ സമരത്തില്‍ കുട്ടികളെ മുന്നില്‍ നിര്‍ത്താന്‍ പാടില്ലെന്നാണ് നിയമം. ബാലാവകാശ നിമയപ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+