ശബരിമല: നാളത്തെ ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍
ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് അയ്യപ്പസേവാ സമിതി സംസ്ഥാനത്ത് നാളെ 24 മണിക്കൂറിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാല്‍ ഈ ഹര്‍ത്താലിനെ കുറിച്ച് തനിക്കോ പാര്‍ട്ടി നേതൃത്വത്തിനോ അറിവില്ലെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരന്‍.
നിലയ്ക്കലും പരിസര പ്രദേശങ്ങളിലും ഇന്ന് നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിനിടേയാണ് മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്. ബിജെപിക്ക് ആരേയും ആക്രമിക്കണമെന്നില്ല. വലിയ ആള്‍ക്കൂട്ടമാണ് അവിടെ ഉള്ളത്. സമരത്തെ കായികമായി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ശബരിമല സംരക്ഷണ സമിതിയാണ് ആഹ്വനം ചെയ്തിരിക്കുന്നത്.

{document1}












Click it and Unblock the Notifications