കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടാരം നിര്‍വ്വാഹക സംഘത്തിന്റെ അപ്പവും അരവണയും; പ്രചരിക്കുന്നത് വ്യാജ സന്ദേശം, അങ്ങനെ ഒന്നില്ല

Google Oneindia Malayalam News

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവധിച്ചുകൊണ്ടുള്ള സുപ്രീകോടതി വിധിക്കെതിരായ പ്രത്യക്ഷ സമരത്തിന് പുറമെ മറ്റു പല സമരരീതികളും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ശബരിമല ആചാര സംരക്ഷണ സമിതിയും ബിജെപിയും ആവിഷ്‌കരിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനമായിരുന്നു ശബരിമലയില്‍ കാണിക്ക ഇടരുതെന്നുള്ള പ്രചരണം.

<strong>ശബരിമലയില്‍ കണ്ട 'കണ്ണില്‍ കൊത്തുന്ന അതിമാരക വിഷമുള്ള പാമ്പ്'; വാര്‍ത്തയിലെ സത്യാവസ്ഥ ഇതാണ്‌</strong>ശബരിമലയില്‍ കണ്ട 'കണ്ണില്‍ കൊത്തുന്ന അതിമാരക വിഷമുള്ള പാമ്പ്'; വാര്‍ത്തയിലെ സത്യാവസ്ഥ ഇതാണ്‌

ശബരിമലയിലെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗമായ കാണിക്ക വരവ് കുറക്കുന്നതിലൂടെ ദേവസ്വം ബോര്‍ഡിന് വലിയ തിരിച്ചടി നല്‍കാമെന്നായിരുന്നു പ്രതിഷേധക്കാരുടെ കണക്ക് കൂട്ടല്‍. ഈ വരവ് കുറക്കല്‍ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു ശബരിമലയിലെ അപ്പവും അരവണയും വാങ്ങരുതെന്നും പന്തളം കൊട്ടാരം നല്‍കുന്ന അപ്പവും അരവണയും വാങ്ങണമെന്നുള്ള പ്രചരണവും വ്യാപകമായി നടന്നത്. എന്നാല്‍ ഈ പ്രചരണങ്ങളെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് പന്തളം കൊട്ടാര നിര്‍വ്വാഹക സമിതി.

അപ്പവും അരവണയും

അപ്പവും അരവണയും

ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന അപ്പവും അരവണയും വാങ്ങുന്നതിന് പകരം പന്തളം കൊട്ടാരത്തിത്തിന്റെ തേവാരപ്പുരയിലും അതിനോട് ചേര്‍ന്നുള്ള കൗണ്ടറിലും ലഭ്യമാകുന്ന അരവണ വാങ്ങുക എന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍

ഫേസ്ബുക്കിലെ പ്രമുഖ സംഘപരിവാര്‍ പ്രൊഫൈല്‍ ആയിരുന്ന ശ്രീജിത് പന്തളം ഉള്‍പ്പടേയുള്ളവര്‍ ആയിരുന്നു ഇത്തരം പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പതിനായിരത്തിലേറെ ഷെയറുകളായിരുന്നു ശ്രീജിത്തെ പേജില്‍ നിന്ന് മാത്രം ഈ പോസ്റ്റിന് ലഭിച്ചത്..സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ

ദർശനം കഴിഞ്ഞ്

ദർശനം കഴിഞ്ഞ്

ശബരിമല ദർശനം കഴിഞ്ഞ് പന്തളത്ത് എത്തുന്ന അയ്യപ്പഭക്തർ പന്തളം കൊട്ടാരത്തിന്റെ തേവാരപ്പുരയിലും അതിനോട് ചേർന്നുള്ള കൗണ്ടറിലും ലഭ്യമാകുന്ന അരവണ അപ്പം എന്നിവ വാങ്ങുക. മികച്ച നിലവാരത്തിലും ഗുണമേന്മയിലും സീൽഡ് ടിന്നിൽ ലഭ്യമാണ്. അരവണക്ക് 60/ രൂപയാണ് വില.

ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്

ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്

ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. ഇത് കൊട്ടാരം നിർവാഹക സംഘവും പന്തളം രാജകുടുംബവും നിർമ്മിക്കുന്നതാണ് ഇതിന് ദേവസ്വം ബോർഡുമായി ഒരു ബന്ധവും ഇല്ല... ഈ പണം ഭഗവാന്റെ ആചാര സംരക്ഷണ കേസിലേക്ക് ഉപയോഗിക്കുന്നതാണ്. എന്നായിരുന്നു പ്രചരണം.

രൂക്ഷമായ വിമര്‍ശനങ്ങള്‍

രൂക്ഷമായ വിമര്‍ശനങ്ങള്‍

ഒരു ഭാഗത്ത് ഈ പ്രചരണം നടക്കുമ്പോള്‍ തന്നെ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അരവണയുടെ വിറ്റ് ജീവിക്കേണ്ട് ഗതികേടിലായോ പന്തളം കൊട്ടാരം, ഏതാണ് ഒര്‍ജിനല്‍ അരണവ എന്നു തുടങ്ങിയ സംശയങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ വിശദീകരവുമായി പന്തളം കൊട്ടാരം രംഗത്ത് എത്തിയത്.

ആചാര സംരക്ഷണത്തിന്

ആചാര സംരക്ഷണത്തിന്

പന്തളം കൊട്ടാരം അയ്യപ്പ നിര്‍വ്വാഹക സംഘം അരവണയും അപ്പവും നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായും, ഇത് വിറ്റ് കിട്ടുന്ന കാശ് സുപ്രീം കോടതിയില്‍ ആചാര സംരക്ഷണത്തിന് നല്‍കിയ കേസിലേക്കായുള്ള ചെലവിന് ഉപയോഗിക്കുമെന്നുമുള്ള തരത്തില്‍ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

ഷെയര്‍ ചെയ്യുന്നവര്‍

ഷെയര്‍ ചെയ്യുന്നവര്‍

സന്ദേശത്തിന്റെ ഉറവിടമോ, സത്യാവസ്ഥയോ തേടാതെ ഇത് മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നാണ് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പത്രക്കുറിപ്പൂലൂടെ അറിയിക്കുന്നത്.

നിയമ നടപടികള്‍ സ്വീകരിക്കും

നിയമ നടപടികള്‍ സ്വീകരിക്കും

പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം അരവണയോ,അപ്പമോ നിര്‍മ്മിക്കുകയോ വിപണനം ചെയ്യുകയോ ചെയ്യുന്നില്ലെന്നും തങ്ങളുടെ പേരില്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

വിശദീകരണം

വിശദീകരണം

ഇതേ തുടര്‍ന്ന് തന്‍റെ പോസ്റ്റില്‍ വിശദീകരണവുമായി ശ്രീജിത്ത് പന്തളം വീണ്ടും രംഗത്ത് എത്തി. കൊട്ടാരം നിർവ്വാഹക സംഘം എന്ന തെറ്റ് മാത്രമേ എന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളു. തെറ്റ് ബോധ്യമായപ്പോള്‍ തന്നെ അത് തിരിത്തിയിട്ടുണ്ടെന്നും ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം കേസിന് ഉപയോഗിക്കുന്നു എന്നത് വ്യാജപ്രചരണമാണെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കുന്നു.

നടവരവ് കുറയ്ക്കുക

നടവരവ് കുറയ്ക്കുക

അതിനിടെ ക്ഷേത്രങ്ങളില്‍ നടവരവ് കുറയ്ക്കുകയെന്നത് ബിജെപിയുടെ പ്രഖാപിതത ലക്ഷ്യമാണെന്നാണ് പാര്‍ട്ടി നേതാവ് ശോഭ സുരേനന്ദ്രന്‍ ഇന്ന് കണ്ണൂരില്‍ പറഞ്ഞത്. ദേവസ്വം ബോര്‍ഡിന്റെ ഒരു ക്ഷേത്രത്തിലും കാണിക്കയിടരുതെന്ന് ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിര്‍ദ്ദേശം നല്‍കിയത്

നിര്‍ദ്ദേശം നല്‍കിയത്

ഭക്തരോട് നീതിപൂര്‍വമായ സമീപനം സര്‍ക്കാറിനാല്ലാത്തത് കൊണ്ടാണ് ഈ നിര്‍ദ്ദേശം നല്‍കിയതെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കെ സുരേന്ദ്രനനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു ശോഭാ സുരേന്ദ്രന്‍.

ഫേസ്ബുക്ക് പോസ്റ്റ്

പന്തളം കൊട്ടാരത്തിലെ അരവണയും അപ്പവും

തെറ്റിദ്ധാരണ പരത്തരുത്

ശ്രീജിത്ത് പന്തളം

ശരീരത്തിലെ ഏത് ഭാഗം പ്രദര്‍ശിപ്പിക്കണമെന്ന് കരുതുന്നോ അത് ഞാന്‍ ചെയ്യും; ചുട്ട മറുപടിയുമായി മാധുരിശരീരത്തിലെ ഏത് ഭാഗം പ്രദര്‍ശിപ്പിക്കണമെന്ന് കരുതുന്നോ അത് ഞാന്‍ ചെയ്യും; ചുട്ട മറുപടിയുമായി മാധുരി

English summary
sabarimala protest; fake messages on aravana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X