കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന് ജാമ്യമില്ല; ഹര്‍ജി കോടതി തള്ളി, പഴയ കേസില്‍ ജാമ്യം, ഇനി കേസുണ്ടോ? പരിശോധിക്കുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
സുരേന്ദ്രന് ജാമ്യമില്ലെന്ന് കോടതി | Oneindia Malayalam

പത്തനംതിട്ട: സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യമില്ല. ഇദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി ഫസ്റ്റ്ക്ലാസ് കോടതി തള്ളി. സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

K

നിരവധി കേസുകളില്‍ പ്രതിയായ സുരേന്ദ്രന്‍ കുറ്റം ചെയ്യുന്നതിന്റെ തെളിവായി വീഡിയോ കൈവശമുണ്ടെന്നും ഹാജരാക്കാമെന്നും പോലീസ് കോടതിയെ അറിയിച്ചു. അതേസമയം, പമ്പയിലെ ഉപരോധവുമായി ബന്ധപ്പെട്ട പഴയ കേസില്‍ സുരേന്ദ്രന് കോടതി ജാമ്യം നല്‍കി. ഇനി ശ്രദ്ധയില്‍പ്പെടാത്ത കേസുകളുണ്ടോ എന്ന് സുരേന്ദ്രന്‍ നേതാക്കളോട് അന്വേഷിച്ചിരുന്നു.

സുരേന്ദ്രനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പോലീസിന് കോടതി അനുമതി നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് സുരേന്ദ്രനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കൊട്ടാരക്കര ജയിലിലാണ് സുരേന്ദ്രന്‍. പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ജയില്‍ മാറ്റം സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമെന്ന് കോടതി വ്യക്തമാക്കി.

ബിജെപി നേതാക്കളെ പൂട്ടും; മന്ത്രിക്കും എംപിക്കുമെതിരെ കേസെടുക്കും, നൂറ് പേര്‍ക്കെതിരെ കേസെടുത്തുബിജെപി നേതാക്കളെ പൂട്ടും; മന്ത്രിക്കും എംപിക്കുമെതിരെ കേസെടുക്കും, നൂറ് പേര്‍ക്കെതിരെ കേസെടുത്തു

ചോദ്യം ചെയ്യലിന് ശേഷം ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാമെന്ന് കോടതി വ്യക്തമാക്കി. ഭാര്യയോടും മകനോടും ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ സംസാരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

സുരേന്ദ്രനെതിരെ റാന്നി പോലീസ് 2014ല്‍ എടുത്ത കേസില്‍ കോടതി ജാമ്യം നല്‍കി. പമ്പ ടോള്‍ ഗേറ്റ് ഉപരോധിച്ച കേസാണിത്. ഇതുവരെ സുരേന്ദ്രന്‍ ഹാജരായിരുന്നില്ല. ജാമ്യവും എടുത്തിരുന്നില്ല. പഴയ കേസുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ നേതാക്കളോട് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

English summary
K Surendran bail plea rejected by Court in Sabarimala case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X