കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലയ്ക്കല്‍ സംഘര്‍ഷഭരിതം; കൂടുതല്‍ പോലീസ് എത്തി, എംടി രമേശും ശശികലയും സ്ഥലംവിട്ടു

Google Oneindia Malayalam News

പമ്പ: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സമരം അക്രമത്തിലേക്ക് നീങ്ങിയതോടെ പോലീസ് ശക്തമായ ഇടപെടല്‍ നടത്തി. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ചിതറി ഓടിയ സമരക്കാര്‍ക്ക് പിന്നാലെ ഓടി അടിച്ചു.

Mt

സമരക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. കഴിയും പോലെ പോലീസും നേരിട്ടു. കൂടുതല്‍ പോലീസിനെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചു. വനിതകള്‍ക്ക് നേരെയാണ് ആദ്യം സമരക്കാര്‍ ആക്രമണം തുടങ്ങിയത്. ഇതില്‍ മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരും ഇരകളായി. മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു.

മുഖം മറച്ചവരാണ് സംഘര്‍ഷം അഴിച്ചുവിട്ടത്. എന്തുവില കൊടുത്തും ക്രമസമാധാനം പുനസ്ഥാപിക്കുമെന്ന് പോലീസ് അറിയിച്ചു. തൊട്ടുപിന്നാലെയാണ് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചത്. പമ്പയില്‍ കല്ലേറിയില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അയ്യപ്പ ധര്‍മ സേനാ നേതാവ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്ഥിതിഗതികള്‍ മോശമാകുന്നുവെന്ന് ബോധ്യപ്പെട്ട് സമരത്തിന് നേതൃത്വം നല്‍കിയ പ്രമുഖര്‍ സ്ഥലംവിട്ടു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുമാണ് സമരപന്തല്‍ വിട്ടുപോയത്. നിലവില്‍ സമരക്കാര്‍ മാത്രമാണ് സമരപന്തലിലുള്ളത്. ലാത്തിവീശിയതോടെ പലരും ഓടിപ്പോയി. എങ്കിലും ആളുകള്‍ തടിച്ചുകൂടുന്നുണ്ട്. ഇവരെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു.

നിലയ്ക്കല്‍ ഗോപുരത്തിന് സമീപം പോലീസിന് നേരെ കല്ലേറുണ്ടായത് രണ്ടു ഭാഗത്തുനിന്നുമാണ്. പോലീസ് തിരിച്ചും കല്ലെറിഞ്ഞു. പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. ലാത്തി വീശിയതിനെ തുടര്‍ന്ന് ഓടിപ്പോയവരെ പോലീസ് തിരഞ്ഞു പിടിച്ചു കൊണ്ടുപോകുന്നത് തുടരുകയാണ്.

English summary
Sabarimala Protest: KP Sasikala, MT Ramesh moved from protest site
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X