കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധക്കാര്‍ ചീറിയടുത്തു; യുവതികളും പോലീസും പിന്തിരിഞ്ഞോടി!! ശബരിമലയില്‍ നാടകീയ രംഗങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും | OneIndia Malayalam

പമ്പ: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘത്തെ സന്നിധാനത്തെത്തിക്കാനുള്ള പോലീസ് നീക്കം പാളി. അറസ്റ്റിന് പോലീസ് നീക്കം നടത്തിയതോടെ കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തി. അറസ്റ്റിന് തൊട്ടുപിന്നാലെ യുവതികളുമായി സന്നിധാനത്തേക്ക് പോകാന്‍ പോലീസ് നടപടിയാരംഭിച്ചു. എന്നാല്‍ ഈ സമയം കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയതോടെ പോലീസ് നീക്കം പൊളിയുകയായിരുന്നു.

പോലീസും യുവതികളും പിന്തിരിഞ്ഞു ഓടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പോലീസും യുവതികളും ഓടി ഗാര്‍ഡ് റൂമില്‍ കയറി. പ്രതിഷേധക്കാര്‍ ഈ സമയം കൂകിവിളിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എണ്ണത്തില്‍ വളരെ കുറവായിരുന്നു പോലീസുകാര്‍. നാടകീയ രംഗങ്ങള്‍ക്കാണ് പമ്പ സാക്ഷിയായത്...

 പോലീസിന്റെ വീഴ്ച

പോലീസിന്റെ വീഴ്ച

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇന്ന് ശബരിമലയില്‍ പ്രകടമായത്. ഇത്രയും വിവാദങ്ങളുണ്ടായിട്ടും കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നില്ല. സംഘര്‍ഷാവസ്ഥ നേരത്തെ നിലനിന്നിരുന്നു. എന്നാല്‍ പമ്പയില്‍ പ്രതിഷേധക്കാരെ നേരിടാന്‍ ആകെ ഉണ്ടായിരുന്നത് 50ഓളം പോലീസുകാര്‍ മാത്രം.

സംഭവിച്ചത് ഇതാണ്

സംഭവിച്ചത് ഇതാണ്

പുലര്‍ച്ചെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘം എത്തിയത്. 11 യുവതികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ പ്രതിഷേധക്കാര്‍ പുലര്‍ച്ചെ തന്നെ തടഞ്ഞു. പകല്‍ പന്ത്രണ്ട് മണിവരെ ഇവരെ തടഞ്ഞുവച്ചു. പ്രതിഷേധക്കാര്‍ എണ്ണം കൂടി വന്നു.

അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്

അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്

ഈ സമയം പ്രതിഷേധക്കാരോട് പിരിഞ്ഞുപോവാന്‍ പോലീസ് ആവശ്യപ്പെട്ടു. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണിതെന്ന് പോലീസ് ഓര്‍മിപ്പിച്ചു. പിരിഞ്ഞുപോയില്ലെങ്കില്‍ അറസ്റ്റ് ചെയ്തു നീക്കുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ പ്രതിഷേധത്തിന് ശക്തി കൂടുകയാണ് ചെയ്തത്.

 നടപടി തുടങ്ങി

നടപടി തുടങ്ങി

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ആരംഭിച്ചത് 11.30ഓടെയാണ്. ഇതോടെയാണ് സാഹചര്യം കൂടുതല്‍ വഷളായത്. പോലീസുകാര്‍ എണ്ണത്തില്‍ കുറവായിരുന്നു. അറസ്റ്റ് തുടങ്ങിയതോടെ ബഹളമായി. രണ്ട് ജീപ്പുകളില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.

പോലീസും യുവതികളും ഓടി

പോലീസും യുവതികളും ഓടി

ഈ വേളയില്‍ തന്നെ മനിതി സംഘവുമായി സന്നിധാനത്തേക്ക് തിരിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. എന്നാല്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ ചീറി അടുക്കുകയായിരുന്നു. ബഹളമുണ്ടാക്കി ഇവര്‍ എത്തിയതോടെ പോലീസും മനിതി സംഘത്തിലെ യുവതികളും പിന്തിരിഞ്ഞ് ഓടി.

മനിതി സംഘം പറയുന്നത്

മനിതി സംഘം പറയുന്നത്

പോലീസും യുവതികളും ഓടി പമ്പയിലെ ഗാര്‍ഡ് റൂമില്‍ കയറുകയായിരുന്നു. മനിതി സംഘവുമായി പോലീസ് ചര്‍ച്ച നടത്തി. സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചാല്‍ തങ്ങള്‍ തിരിഞ്ഞുപോകാമെന്ന് മനിതി അറിയിച്ചു.

ഇതുവരെ ഉണ്ടായിട്ടില്ല

ഇതുവരെ ഉണ്ടായിട്ടില്ല

ശബരിമല വിഷയത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സംഭവങ്ങള്‍ക്കാണ് ഇന്ന് പ്രദേശം സാക്ഷ്യം വഹിച്ചത്. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇത്രയൊക്കെ ആയിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്താതിരുന്നത് വിവാദമായിട്ടുണ്ട്.

 കൂടുതല്‍ സ്ത്രീകള്‍ വരുന്നു

കൂടുതല്‍ സ്ത്രീകള്‍ വരുന്നു

അതേസമയം, ദളിത് ആക്ടിവിസ്റ്റ് അമ്മിണി ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അവര്‍ എരുമേലി പിന്നിട്ടു. ദര്‍ശനം നടത്തുമെന്നാണ് അവര്‍ പറയുന്നത്. മനിതി സംഘത്തിന് ഒപ്പം ചേരുമെന്ന് നേരത്തെ അമ്മിണി പറഞ്ഞിരുന്നു. കൂടുതല്‍ വനിതകള്‍ സംഘത്തില്‍ ചേരുമെന്നാണ് വിവരം.

ആക്ടിവിസ്റ്റ് അമ്മിണിയും മല കയറും; മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, നട അടയ്ക്കാന്‍ കൊട്ടാരംആക്ടിവിസ്റ്റ് അമ്മിണിയും മല കയറും; മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, നട അടയ്ക്കാന്‍ കൊട്ടാരം

English summary
Sabarimala issue: Manithi Woman team in Police Guard room at Pamba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X