സ്ത്രീകള്‍ എത്തുന്ന വാഹനങ്ങള്‍ കത്തിക്കുമെന്ന് പ്രതിഷേധക്കാര്‍!! പമ്പയില്‍ പ്രതിഷേധമിരമ്പുന്നു
Recommended Video

ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ഒരുവിധത്തിലും അനുവദിക്കില്ലെന്ന ഭീഷണിയുമായി പ്രതിഷേധക്കാര്‍. രാവിലെ മല ചവിട്ടാനെത്തിയ ചേര്‍ത്തല സ്വദേശിനിയായ ലിബിയെ പമ്പയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ തടഞ്ഞ പിന്നാലെയാണ് വീണ്ടും ഭീഷണിയുമായി പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.

സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധം ഉയര്‍ത്തുന്നത്. സ്ത്രീകള്‍ ആരെങ്കിലും മലയിലേക്ക് പോകാന്‍ ബസ് അടക്കമുള്ള വാഹനങ്ങളില്‍ എത്തിയാല്‍ വാഹനങ്ങള്‍ കത്തിക്കുമെന്നും ഇവര്‍ പറയുന്നു. അതേസമയം പോലീസ് പൊളിച്ച് നീക്കിയ സമര പന്തല്‍ പ്രതിഷേധക്കാര്‍ പുനസ്ഥാപിച്ചിട്ടുണ്ട്.
പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുകയും യുവതികള്‍ എത്തുന്ന വാഹനങ്ങളില്‍ നിന്ന് അവരെ ഇറക്കി വിടുകയും ചെയ്തതോടെ പോലീസ് ഇടപെട്ട് നിലയ്ക്കലിലെ സമരപന്തല്‍ പൊളിച്ച് നീക്കുയായിരുന്നു. ശബരിമല ആചാര സംരക്ഷണ സമിതിയടെ പ്രവര്‍ത്തരേയെല്ലാം ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതിന് ശേഷമായിരുന്നു പന്തല്‍ അടക്കം പൊളിച്ച് നീക്കിയത്. എന്നാല്‍ ഇവര്‍ വീണ്ടും സംഘടിച്ചെത്തി പ്രതിഷേധിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുകയാണ്.












Click it and Unblock the Notifications