കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സമരം പൂർണ്ണ വിജയമല്ലെന്ന് ശ്രീധരൻ പിള്ള; നിരാഹാര സമരം അവസാനിപ്പിക്കുന്നു, ജനപിന്തുണയേറി, പോരാട്ടം തുടരും!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്ര്വേശനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം ബിജെപി അവസാനിപ്പിക്കുന്നു. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയം നേടാനായില്ലെന്നും പോരാട്ടം തുടരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള വ്യക്കതമാക്കി.

<strong>തകര്‍ന്നടിഞ്ഞ് വയനാടന്‍ കാര്‍ഷികമേഖല; നഷ്ടപരിഹാരവിതരണവും എങ്ങുമെത്തിയില്ല; പുതുവര്‍ഷത്തിലും കര്‍ഷക ആത്മഹത്യ</strong>തകര്‍ന്നടിഞ്ഞ് വയനാടന്‍ കാര്‍ഷികമേഖല; നഷ്ടപരിഹാരവിതരണവും എങ്ങുമെത്തിയില്ല; പുതുവര്‍ഷത്തിലും കര്‍ഷക ആത്മഹത്യ

സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. നിരാഹാര സമരം ഞായറാഴ്ച രാവിലെ പത്തര മണിയോടെ അവസാനിപ്പിക്കും. വിശ്വാസ സംരക്ഷണത്തിനുള്ള സമരം പൂര്‍ണ്ണ വിജയമായിരുന്നില്ലെങ്കിലും ഓരോ ഘട്ടത്തിലും ജനപിന്തുണ ഏറിവരികയായിരുന്നു. പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്കതമാക്കി.

Sreedharan Pillai

നിലവിൽ ബിജെപി ദേശീയ സമിതി അ്ംഗം പികെ കൃഷ്ണദാസ് നിരാഹാരം അനുഷ്ടിക്കുന്നുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ എ.എന്‍.രാധാകൃഷ്ണനായിരുന്നു നിരാഹാര സമരം തുടങ്ങിയത്. പിന്നീട് സികെ പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, ശിവരാജന്‍, പിഎം വേലായുധന്‍, വിടി രമ, തുടങ്ങി പികെ കൃഷ്ണദാസിലെത്തുകായിരുന്നു.

ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണ്ണമായി പിന്‍വലിക്കുക, സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരെ കള്ള കേസെടുത്ത് പോലീസുകാർക്കെതിരെ നടപടി എടുക്കുക, ആചാരം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡിസംബർ 3ന് സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി നിരാഹാര സമരം ആരംഭിച്ചത്.

English summary
Sabarimala protest not a complete success; BJP to end hunger strike on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X