കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ മാറ്റിവച്ചു; തിരുവനന്തപുരം ആശുപത്രിയിലേക്ക് മാറ്റും

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ മാറ്റിവച്ചു | Oneindia Malayalam

പത്തനംതിട്ട: ശബരിമലയില്‍ സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി മാറ്റിവച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ കൊട്ടാരക്കര സബ്ജയിലിലാണ് രാഹുല്‍ ഈശ്വര്‍. ഇയാള്‍ നിരാഹാര സമരത്തിലാണ്.

21

പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയിലാണ് രാഹുല്‍ ഈശ്വര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കോടതി ഹര്‍ജി പരിഗണിച്ചെങ്കിലും, കേസ് റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് ഹര്‍ജി മാറ്റുകയായിരുന്നു. അടുത്ത തിങ്കളാഴ്ച ജാമ്യ ഹര്‍ജി വീണ്ടും പരിഗണിക്കും. 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ കോടതി റിമാന്റ് ചെയ്തിരുന്നത്.

രാഹുല്‍ ഈശ്വറിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ബന്ധുക്കള്‍ കോടതിയെ അറിയിച്ചു. വൈദ്യസഹായം ആവശ്യമുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു. രാഹുലിനെ വേണ്ടി വന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയേക്കും.

നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘടിക്കുക, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഈശ്വര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

രാഹുല്‍ ഈശ്വറിനെ പമ്പ പോലീസാണ് അറസ്റ്റ് ചെയ്തത്. സന്നിധാനത്തിന് സമീപത്ത് നിന്നാണ് പമ്പാ പോലീസ് രാഹുല്‍ ഈശ്വറിനെ പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് വന്ന സംഘത്തെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്നായിരുന്നു ആരോപണം. രാഹുലിനെ കസ്റ്റഡിയിലെടുത്തതോടെ അയ്യപ്പ ധര്‍മസേവാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇവരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.

English summary
Sabarimala issue: Rahul Easwar bail application postponed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X