കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഈശ്വറിനെ ഉടന്‍ അറസ്റ്റ് ചെയ്യും; നടപടികള്‍ വേഗത്തില്‍!! പ്ലാന്‍ ബി, സി തിരിച്ചടിക്കുന്നു

Google Oneindia Malayalam News

കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനം തടഞ്ഞ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അയ്യപ്പ ധര്‍മ സേനാ നേതാവ് രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്‌തേക്കുമെന്ന് വിവരം. എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിനിടെ, ശബരിമല സമരത്തിന്റെ മറവില്‍ നടത്തിയ ആസൂത്രണങ്ങള്‍ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടാന്‍ നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ചാണ് രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയത്. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളെ കണ്ടത്. അപ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാഹുലിന് തിരിച്ചടിയാകുകയാണ്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ത്വരിതപ്പെടുത്തിയെന്നാണ് വിവരം....

കലാപ ശ്രമത്തിന്റെ ഭാഗം

കലാപ ശ്രമത്തിന്റെ ഭാഗം

രാഹുലിന്റെ പരാമര്‍ശനത്തിനെതിരെ എറണാകുളം സെന്‍ട്രന്‍ പോലീസ് സ്‌റ്റേഷനില്‍ പ്രമോദ് എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. രാഹുല്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ഒരു ഭാഗം മാത്രമാണ് വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതെന്നും പരാതിയില്‍ പറയുന്നു. വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പോലീസും കരുതുന്നത്.

വിശദമായ ചര്‍ച്ചയ്ക്ക് ശേഷം

വിശദമായ ചര്‍ച്ചയ്ക്ക് ശേഷം

പരാതിയില്‍ കേസെടുക്കുന്ന കാര്യത്തില്‍ പോലീസിന് ആശങ്കയുണ്ടായിരുന്നു. കൊച്ചിയിലുണ്ടായിരുന്ന ഡിജിപി ലോക്‌നാഥ് ബെഹറയുമായി ആലോചിച്ചാണ് കേസെടുത്തത്. സെന്‍ട്രല്‍ സിഐ അനന്തലാലിനാണ് അന്വേഷണ ചുമതല. നോട്ടീസ് അയച്ച് രാഹുല്‍ ഈശ്വറിനെ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യാമെന്നാണ് പോലീസ് ആദ്യം ആലോചിച്ചത്.

അറസ്റ്റ് നീട്ടേണ്ട

അറസ്റ്റ് നീട്ടേണ്ട

എന്നാല്‍ രാഹുല്‍ വരുന്നത് വരെ കാത്തിരിക്കേണ്ട എന്നാണ് ഇപ്പോഴത്തെ തീരുമാനം. അറസ്റ്റ് നീട്ടേണ്ട എന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നിര്‍ദേശം. എറണാകുളം പോലീസിന് പുറമെ പത്തനംതിട്ട പോലീസിനും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ജയിലില്‍ നിന്നിറങ്ങിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ രഹസ്യനീക്കങ്ങള്‍ വെളിപ്പെടുത്തിയത്.

കൈ മുറിച്ച് ചോര വീഴ്ത്തി

കൈ മുറിച്ച് ചോര വീഴ്ത്തി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ കൈ മുറിച്ച് ചോര വീഴ്ത്തി അശുദ്ധമാക്കാനായിരുന്നു പദ്ധതി. അശുദ്ധമായാല്‍ നട മൂന്ന് ദിവസം അടച്ചിടണമെന്നാണ് ആചാരം. ഇതായിരുന്നു പ്ലാന്‍ ബിയെന്ന രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്ലാന്‍ ബി മാത്രമല്ല പ്ലാന്‍ സിയും തങ്ങള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി

പ്രതിഷേധത്തിന്റെ ഭാഗമായി

പ്രതിഷേധത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് രാഹുല്‍ വെളിപ്പെടുത്തിയത്. അശുദ്ധമായാല്‍ ആചാര പ്രകാരം നട അടച്ചിടും. ഇതോടെ യുവതികളുടെ വരവ് അവസാനിപ്പിക്കാന്‍ സാധിക്കും. ഇതിന് വേണ്ടി 20 പേരടങ്ങുന്ന പ്രത്യേക സംഘത്തെ ശബരിമലയില്‍ ഒരുക്കി നിര്‍ത്തിയിരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

രക്തം, മൂത്രം എന്നിവ

രക്തം, മൂത്രം എന്നിവ

രക്തം, മൂത്രം എന്നിവ വീണ് അയ്യപ്പ ശാസ്താവിന്റെ സന്നിധി അശുദ്ധമാകാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ മൂന്ന് ദിവസം നട അടച്ചിടേണ്ടി വരും. ഇതായിരുന്നു തങ്ങളുടെ പ്ലാന്‍ ബി. സര്‍ക്കാരിന് മാത്രമല്ല തങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയുമൊക്കെ. മണ്ഡലകാല പൂജയ്ക്ക് വേണ്ടി നട തുറക്കുമ്പോഴും ഈ സംഘം ഒരുങ്ങിയിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

രഹസ്യ വിവരം ലഭിച്ചു

രഹസ്യ വിവരം ലഭിച്ചു

ശബരിമലയില്‍ എന്തിനും തയ്യാറാക്കി ഒരു സംഘം തമ്പടിച്ചിരുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് നട അടയ്ക്കുന്ന അവസാന ദിനത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചത്. നട അടയ്ക്കുന്ന ദിവസം വ്യാപക അക്രമത്തിന് കോപ്പുകൂട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി 2000 പേര്‍ തമ്പടിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

അറസ്റ്റ് ചെയ്യാനുണ്ടായ കാരണം

അറസ്റ്റ് ചെയ്യാനുണ്ടായ കാരണം

കഴിഞ്ഞ 17നാണ് രാഹുല്‍ ഈശ്വറിനെ പമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി. ജയിലില്‍ നിരാഹാര സമരം നടത്തുകയായിരുന്നു രാഹുല്‍ ഈശ്വര്‍. ശനിയാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. തുടര്‍ന്ന് തിങ്കളാഴ്ചയാണ് ജാമ്യം നല്‍കിയത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘടിക്കുക, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

English summary
Sabarimala issue: Rahul Easwar likely arrest soon over reveals Plan B
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X