കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലേക്ക് കണ്ണൂര്‍ പട; 5000 സംഘപരിവാറുകാര്‍, 1800 സഖാക്കള്‍- കേരളകൗമുദി റിപ്പോര്‍ട്ട്

Google Oneindia Malayalam News

കോട്ടയം: ശബരിമലയിലെ യുവതീ പ്രവേശനം കൂടുതല്‍ സംഘര്‍ഷ സാഹചര്യത്തിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ട്. യുവതികളെ തടയാന്‍ സംഘപരിവാറും സംരക്ഷണം ഒരുക്കാന്‍ സഖാക്കളും ഒരുങ്ങിയതാണ് കാരണം. കണ്ണൂരില്‍ നിന്ന് സഖാക്കളുടെ വന്‍ പട തന്നെ ശബരിമലയിലേക്ക് എത്തുമെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രത്യേകം ബുക്ക് ചെയ്ത ബസുകളിലാണ് സഖാക്കള്‍ എത്തുകയത്രെ. ദര്‍ശനത്തിന് യുവതികള്‍ വന്നാല്‍ പോലീസുകാര്‍ക്കൊപ്പം ഇവരും സുരക്ഷയൊരുക്കി കൂടെ നില്‍ക്കുമെന്നാണ് വാര്‍ത്ത. ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് വേണ്ടി നട തുറക്കാനിരിക്കെ ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ പോലീസുകാര്‍ കുടുങ്ങിയ അവസ്ഥയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

നട തുറക്കുമ്പോള്‍

നട തുറക്കുമ്പോള്‍

തുലാം മാസ പൂജയ്ക്ക് വേണ്ടി നട തുറന്നപ്പോള്‍ ഒട്ടേറെ യുവതികള്‍ ദര്‍ശനത്തിന് വന്നിരുന്നു. എന്നാല്‍ എല്ലാവരെയും പ്രതിഷേധിച്ച് തിരിച്ചയക്കുന്നതില്‍ സംഘപരിവാര്‍ സംഘടനകള്‍ വിജയിച്ചു. യുവതികള്‍ക്ക് പോലീസ് സുരക്ഷ ഒരുക്കിയെങ്കിലും ദര്‍ശനത്തിന് സാധിച്ചിരുന്നില്ല. ഇപ്പോള്‍ വീണ്ടും നട തുറക്കുന്ന വേളയില്‍ അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂരില്‍ നിന്ന്

കണ്ണൂരില്‍ നിന്ന്

യുവതികള്‍ ദര്‍ശനത്തിന് വന്നാല്‍ എന്തുവില കൊടുത്തും തടയുമെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ നിലപാട്. എന്നാല്‍ ഇവരെ പ്രതിരോധിക്കാനാണ് കണ്ണൂരില്‍ നിന്ന് സഖാക്കള്‍ എത്തുന്നതത്രെ. കണ്ണൂരിലെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് എത്തുക. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇവര്‍ ശബരിമലയിലെത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുമുടിക്കെട്ടുമേന്തി

ഇരുമുടിക്കെട്ടുമേന്തി

ഇരുമുടിക്കെട്ടുമേന്തിയാണ് സഖാക്കള്‍ ശബരിമലയില്‍ എത്തുക. 1800ഓളം പേര്‍ വരുമെന്നാണ് വാര്‍ത്ത. കണ്ണൂര്‍, തലശേരി, വടകര എന്നിവിടങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് ടൂറിസ്റ്റ് ബസ്സുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. യുതികളുടെ സംരക്ഷണത്തിന് സഖാക്കള്‍ എത്തുകയാണെങ്കില്‍ സിപിഎം-ആര്‍എസ്എസ് പോരിനുള്ള വേദിയായി ശബരിമല മാറുമെന്നതില്‍ സംശയമില്ല.

സൗകര്യങ്ങള്‍ ഒരുക്കാന്‍

സൗകര്യങ്ങള്‍ ഒരുക്കാന്‍

സിപിഎം പ്രവര്‍ത്തകരായ അയ്യപ്പന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇത്തവണയും യുവതികള്‍ മലകയറാന്‍ എത്തുമെന്നാണ് കരുതുന്നത്. പോലീസ് സുരക്ഷ ഒരുക്കാന്‍ സജ്ജമായി കഴിഞ്ഞു. പോലീസുകാര്‍ക്കൊപ്പം സുരക്ഷയൊരുക്കാന്‍ സിപിഎം പ്രവര്‍ത്തകരുമുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 യുവതികള്‍ വന്നാല്‍

യുവതികള്‍ വന്നാല്‍

യുവതികള്‍ വന്നാല്‍ അവര്‍ക്കൊപ്പം പോലീസ് നിലയുറപ്പിക്കും. വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതികള്‍ക്കൊപ്പമാണ് സിപിഎം പ്രവര്‍ത്തകരും മല കയറുക. സ്വാഭാവികമായും സംഘര്‍ഷമുണ്ടാകുമോ എന്ന ആശങ്കയിലാണ് പോലീസ്.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യും

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യും

പോലീസ് ശക്തമായ സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിട്ടുള്ളത്. സംഘര്‍ഷ സാഹചര്യമുണ്ടായാല്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യും. 50 വയസ് കഴിഞ്ഞ വനിതാ പോലീസുകാരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. സ്ത്രീകള്‍ കൂടുതലായി എത്തിയാല്‍ നിയന്ത്രിക്കാനാണിതെന്ന് പോലീസ് വിശദീകരിക്കുന്നു.

 22 കെഎസ്ആര്‍ടിസി ബസുകള്‍

22 കെഎസ്ആര്‍ടിസി ബസുകള്‍

സുരക്ഷയുടെ ഭാഗമായി എല്ലാ വാഹനങ്ങളും പോലീസ് കടത്തിവിട്ടിരുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് എരുമേലിയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കെഎസ്ആര്‍ടിസി വിട്ടുനല്‍കണമെന്നും തീര്‍ഥാടകര്‍ ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ 22 കെഎസ്ആര്‍ടിസി ബസുകള്‍ തീര്‍ഥാടകരുടെ ആവശ്യത്തിന് വിട്ടുനല്‍കി.

ഭക്തര്‍ക്ക് മുറി നല്‍കുന്നതില്‍

ഭക്തര്‍ക്ക് മുറി നല്‍കുന്നതില്‍

നേരത്തെ സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പോലീസ് മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടു. തന്ത്രിയെയും മേല്‍ശാന്തിയെയും കാണുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. സന്നിധാനത്ത് ഭക്തര്‍ക്ക് മുറി നല്‍കുന്നതില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തന്ത്രിയുടെ മുറിക്ക് സമീപം

തന്ത്രിയുടെ മുറിക്ക് സമീപം

തന്ത്രിയുടെ മുറിക്ക് സമീപം മൊബൈല്‍ ജാമ്മര്‍ സ്ഥാപിച്ചിരിക്കുകയാണ് പോലീസ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണിതെന്ന് പോലീസ് പറയുന്നു. അതേസമയം, യുവതീ പ്രവേശനം തടയാന്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ 5000ത്തിലധികം ആര്‍എസ്എസ് കേഡര്‍മാരെ സന്നിധാനത്ത് എത്തിക്കുമെന്ന് സൂചനയുണ്ട്.

ശബരിമലയില്‍ മുഖാമുഖം

ശബരിമലയില്‍ മുഖാമുഖം

യുവതികളെ തടയാന്‍ സ്ത്രീകളെ ഒരുക്കുന്നുണ്ട്. അവര്‍ക്ക് സുരക്ഷ ഒരുക്കുകയാണ് ശബരിമലയിലെത്തുന്ന സംഘപരിവാറുകാരുടെ ഉത്തരവാദിത്തമത്രെ. ഇതിന് നേതൃത്വവം നല്‍കുന്ന കണ്ണൂരിലെ ആര്‍എസ്എസ് നേതാവാണെന്നും കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂരിലെ സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശബരിമലയില്‍ മുഖാമുഖം നില്‍ക്കുമെന്ന വിവരമാണ് വരുന്നത്.

 നടപടി ശ്രമകരമാകും

നടപടി ശ്രമകരമാകും

ആര്‍എസ്എസ്-സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചാന്‍ സംഘര്‍ഷ സാഹചര്യമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യം പോലീസും ഭയപ്പെടുന്നു. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പോലീസ് നടപടി ശ്രമകരമാകും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ സമരം ശക്തമാക്കിയിരിക്കുകയാണ്.

 പ്രതിഷേധത്തിന്റെ രൂപം മാറുമോ

പ്രതിഷേധത്തിന്റെ രൂപം മാറുമോ

തുലാമാസ പൂജയ്ക്ക് വേണ്ടി നട തുറന്ന വേളയില്‍ ശബരിമലയിലേക്ക് യുവതികള്‍ എത്തിയിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമാണ് സംഘപരിവാര്‍ സംഘടനകളും മറ്റു ചില സംഘടനകളും നടത്തിയത്. ശബരിമലയില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന്റെ രൂപം മാറുമോ എന്ന ആശങ്കയും പരന്നിട്ടുണ്ട്.

സൗദിയില്‍ പ്രകടമായ മാറ്റങ്ങള്‍; ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു, രാജാവിന്റെ സഹോദരന്‍ വരവുംസൗദിയില്‍ പ്രകടമായ മാറ്റങ്ങള്‍; ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു, രാജാവിന്റെ സഹോദരന്‍ വരവും

English summary
Sabarimala issue: RSS-CPM face to face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X