കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ താലിബാൻ ഭീകരരെ പോലുളള സംഘമെന്ന് മന്ത്രി, തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് ശോഭാ സുരേന്ദ്രൻ

  • By Anamika Nath
Google Oneindia Malayalam News

ശബരിമല: മണ്ഡല കാലം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുളളൂ. ഇതുവരെ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഓരോ തവണയും യുവതികള്‍ എത്തുമ്പോഴും പ്രതിഷേധം കനക്കുകയാണ്.

പ്രതിഷേധക്കാരോട് ബലപ്രയോഗം വേണ്ട എന്ന് സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നതിനാല്‍ ദര്‍ശനത്തിന് എത്തുന്ന യുവതികളെ പോലീസിന് മലയിറക്കേണ്ടി വരുന്നു. ശബരിമലയിലേക്ക് യുവതികളുടെ വരവ് തുടരവേ വാക്‌പോരുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി ഇപി ജയരാജനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും.

രൂക്ഷമായ പ്രതികരണ

രൂക്ഷമായ പ്രതികരണ

ശബരിമല കര്‍മ്മ സമിതിയുടേയും സംഘപരിവാറിന്റെയും നേതൃത്വത്തിലാണ് ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തകളെ തടയുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ ബലപ്രയോഗം നടത്തിയാല്‍ അത് സാധാരണ ഭക്തരേയും ബാധിക്കും എന്നതിനാല്‍ പോലീസ് അതിന് മുതിരുന്നില്ല. ശബരിമലയിലെ പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് മന്ത്രി ഇപി ജയരാജന്‍ കോഴിക്കോട് നടത്തിയത്.

താലിബാൻ ഭീകരരെ പോലെ

താലിബാൻ ഭീകരരെ പോലെ

ഒരു ഭീകരസംഘടനയുടെ പ്രവര്‍ത്തന ശൈലിയാണിത് എന്നാണ് മന്ത്രി കുറ്റപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലും മറ്റും ഉണ്ടായിരിക്കുന്ന താലിബാന്‍ ഭീകരന്മാരെ പോലെ പ്രവര്‍ത്തിക്കുന്ന ഒരു ഭീകര സംഘത്തിന്റെ പ്രവര്‍ത്തന ശൈലിയാണ് ശബരിമലയിലെ പ്രതിഷേധക്കാരില്‍ കാണുന്നത് എന്നും മന്ത്രി പറഞ്ഞു. ശാന്തിയുടേയും സമാധാനത്തിന്റെയും കേന്ദ്രമായി ശബരിമലയെ നിലനിര്‍ത്തണം.

സമാധാനം തകർക്കാൻ ശ്രമം

സമാധാനം തകർക്കാൻ ശ്രമം

പോലീസ് നടത്തുന്നത് അതിന് വേണ്ടിയുളള പരിശ്രമം ആണ്. ബുദ്ധിപരമായും സമയോചിതമായുമാണ് പോലീസിന്റെ നീക്കങ്ങള്‍. വിശ്വാസികള്‍ക്ക് സുരക്ഷിതമായി പ്രാര്‍ത്ഥിക്കാനുളള സാഹചര്യമൊരുക്കും. ചിലരുടെ ശ്രമം ശബരിമലയിലെ സമാധാനം തകര്‍ത്ത് കേരളത്തിലെ സാഹോദര്യം ഇല്ലാതാക്കാനാണ് എന്നും മന്ത്രി ഇപി ജയരാജന്‍ വിമര്‍ശിച്ചു.

തലയ്ക്കകത്ത് ആള്‍ത്താമസമില്ല

തലയ്ക്കകത്ത് ആള്‍ത്താമസമില്ല

സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം കിടക്കുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രൂക്ഷമായാണ് ഇപി ജയരാജന്റെ വാക്കുകളോട് പ്രതികരിച്ചിരിക്കുന്നത്. മന്ത്രി ഇപി ജയരാജന്റെ തലയ്ക്കകത്ത് ആള്‍ത്താമസമില്ല. ജയരാജന്‍ വിപ്ലവം ആദ്യം പറശ്ശിനിക്കടവിലും രാജരാജേശ്വരി ക്ഷേത്രത്തിലും നടത്തട്ടെ എന്നാണ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്.

Recommended Video

cmsvideo
പ്രധാനപ്പെട്ട 10 രാഷ്ട്രീയ സംഭവങ്ങള്‍ | Oneindia Malayalam
 ഇനിയും പെണ്ണുങ്ങള്‍ക്ക് ഓടേണ്ടി വരും

ഇനിയും പെണ്ണുങ്ങള്‍ക്ക് ഓടേണ്ടി വരും

നിരീശ്വരവാദികളായ സ്ത്രീകളെ ഉപയോഗിച്ച് ആചാരം ലംഘിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട. ആചാരം ലംഘിക്കാന്‍ വ്ന്നാല്‍ ഇനിയും പെണ്ണുങ്ങള്‍ക്ക് ഓടേണ്ടി വരും. ഭക്തരെ വെടിവെച്ചിട്ടിട്ട് മാത്രമേ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കൂ എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എത്തിയ മനിതി സംഘത്തേയും ഇന്ന് എത്തിയ രണ്ട് യുവതികളേയും പ്രതിഷേധം കാരണം പോലീസിന് ശബരിമലയില്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല

English summary
Sabarimala Protest: BJP leader Shobha Surendran against Minister EP Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X