കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരത്തിന് അക്രമസ്വഭാവം, വനിതാ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു, റിപ്പബ്ലിക് ചാനൽ വാഹനം തകർത്തു!

Google Oneindia Malayalam News

Recommended Video

cmsvideo
വനിതാ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു | Oneindia Malayalam

പമ്പ: നാമജപ സമരമെന്ന പേരില്‍ നിലയ്ക്കലില്‍ തടിച്ച് കൂടിയ പ്രതിഷേധക്കാര്‍ അക്രമത്തിലേക്ക് കടന്നിരിക്കുകയാണ്. ശബരിമല സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിതമായ ആക്രമണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ആജ് തക് ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്യാമറ അക്രമികള്‍ അടിച്ച് തകര്‍ത്തു. അര്‍ണബ് ഗോസ്വാമിയുടെ ചാനലായ റിപ്പബ്ലിക് ടിവിയുടെ വാര്‍ത്താ സംഘത്തിന് നേര്‍ക്കും ആക്രമണം ഉണ്ടായി.

45കാരി മാധവി ശബരിമല സന്നിധാനത്തേക്ക്, സുരക്ഷയൊരുക്കാതെ പോലീസ്, ഒടുവിൽ പിന്മാറ്റം45കാരി മാധവി ശബരിമല സന്നിധാനത്തേക്ക്, സുരക്ഷയൊരുക്കാതെ പോലീസ്, ഒടുവിൽ പിന്മാറ്റം

റിപ്പബ്ലിക് ടിവി ദക്ഷിണേന്ത്യ ബ്യൂറോ ചീഫ് പൂജ പ്രസന്ന അടക്കമുളളവരാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. അക്രമികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണികളും ആക്രോശവും ഉയര്‍ത്തി. മുഖം കാവിത്തുണി കൊണ്ട് മറച്ചാണ് അക്രമികള്‍ നിലയ്ക്കലില്‍ അഴിഞ്ഞാടിയത്.

SABARIMALA

റിപ്പബ്ലിക് ടിവിയുടെ കാര്‍ അക്രമിസംഘം അടിച്ച് തകര്‍ത്തിട്ടുമുണ്ട്. നൂറിലധികം പേരടങ്ങുന്ന സംഘമാണ് ആക്രമണം അഴിച്ച് വിട്ടതെന്ന് റിപ്പബ്ലിക് ചാനലിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമികള്‍ കല്ലെറിയുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്യുകയായിരുന്നു. മറ്റ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ടെന്ന് പൂജ പ്രസന്ന വ്യക്തമാക്കുന്നു.

ദ ന്യൂസ് മിനുറ്റ് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടര്‍ സരിതയേയും പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സരിതയെ ബസ്സില്‍ നിന്നും പ്രതിഷേധക്കാര്‍ ഇറക്കിവിട്ടു. സരിതയുടെ നട്ടെല്ലിന് അക്രമികള്‍ ചവിട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂസ് 18നിലെ മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമിക്ക് നേരെ ആക്രമണം നടത്തിയ ആളുകള്‍ കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. അറസ്റ്റ് ചെയ്ത് നീക്കുന്നതിനൊപ്പം നിരവധി പേരാണ് നിലയ്ക്കലിലേക്ക് പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുന്നത്. സമരക്കാരെ മുഴുവനായും സ്ഥലത്ത് നിന്ന് നീക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

English summary
Sabarimala Protest: Women Journalists attacked by protesters at Nilaykkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X