കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ ലക്ഷങ്ങള്‍ ഒഴുകിയെത്തി; ചരിത്രമായി വനിതാമതിലുയര്‍ന്നു, പ്രമുഖര്‍ അണിനിരന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ചരിത്രമായി വനിതാമതിൽ ഉയർന്നു | News Of The Day | Oneindia Malayalam

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ മുറുകെപിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്ത് 620 കീലോമീറ്റര്‍ നീളത്തില്‍ വനിതാ മതിലുയര്‍ന്നു. കാസര്‍കോടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയങ്കാളി പ്രതിമയ്ക്കടുത്തുവരെയായി അണിനിരന്ന വനിതാ മതിലില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരായവരടക്കം ലക്ഷകണക്കിന് വനിതകള്‍ അണിചേര്‍ന്നു.

മൂന്ന് മണിയോടെ തന്നെ നിശ്ചിത കേന്ദ്രങ്ങളില്‍ വനിതകള്‍ എത്തിച്ചേര്‍ന്നു. മൂന്നരയ്ക്ക് തന്നെ റിഹേഴ്‌സലായി മതില്‍ സംഘടിപ്പിച്ചതിന് ശേഷമായിരുന്നു നാല് മുതല്‍ നാലേകാല്‍ വരെവനിതാ മതില്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിജ്ഞയെടുത്തു.

wall

ഒരോ കിലോമീറ്ററില്‍ സ്ത്രീകളുടെ തന്നെ നേതൃത്വത്തില്‍ കോര്‍ഗ്രൂപ്പായിരുന്നു വനിതാ മതില്‍ നിയന്ത്രിച്ചത്. കാസര്‍കോട് മന്ത്രി കെകെ ശൈലജയില്‍ തുടങ്ങുന്ന മതില്‍ വെള്ളയമ്പലത്ത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടിലാണ് അവസാനിച്ചത്. വനിതാ മതിലിന് മുന്നോടിയായി വെള്ളയമ്പലത്തെ അയങ്കാളി പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാരാര്‍പ്പണം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന മന്ത്രിമാര്‍, വിവിധ സാമുധായിക സംഘടനനേതാക്കള്‍, സാമൂഹിക സാസംകാരിക രംഗത്തെ പ്രമുഖരും വിവിധയിടങ്ങളില്‍ വനിതാ മതിലിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു

English summary
sabarimala protest women wall 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X